കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ നിലപാടില്‍ ദുരുഹത

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മെര്‍ക്കിസ്റ്റണ്‍, ഹാരിസണ്‍ വിവാദങ്ങളില്‍ സിപിഐ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് ഇടതുമുന്നണിയ്ക്കും സിപിഎമ്മിനും തലവേദനയാകുന്നു.

ഈ രണ്ട് വിഷയങ്ങളിലും ഏതന്വേഷണത്തെയും നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്ന് പൊതുയോഗങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും പ്രഖ്യാപിക്കുമ്പോഴും യാതൊരു അന്വേഷണത്തിനും പാര്‍ട്ടി സന്നദ്ധമല്ല എന്നാണ് ഇടതുമുന്നണിയ്ക്കുളളില്‍ സ്വീകരിക്കുന്ന നിലപാട്.

പേരിനൊരു അന്വേഷണം പ്രഖ്യാപിച്ച് പ്രതിപക്ഷ സമരത്തെ നിര്‍വ്വീര്യമാക്കാന്‍ ആഗ്രഹിക്കുന്ന സിപിഎമ്മിന് മുന്നണിയുടെ രണ്ടാം കക്ഷിയുടെ ഇരട്ടത്താപ്പിനെ ഫലപ്രദമായി പ്രതിരോധിക്കാനാവുന്നില്ല.

നടന്ന ക്രമക്കേടുകള്‍ വിശദമാക്കുന്ന ഒന്നിലേറെ രേഖകള്‍ ഇപ്പോള്‍ പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നത് മുന്നണിക്കും സര്‍ക്കാരിനും ദോഷമാകുമെന്നാണ് ഇടതുമുന്നണി ഘടകകക്ഷികളുടെ നിലപാട്.

ആര്‍എസ് പി, കേരള കോണ്‍ഗ്രസ്-ജെ, ജനതാദള്‍ എന്നിവയുടെ നിലപാട് സിപിഐയ്ക്ക് എതിരാണ്. ജോസഫ് ഗ്രൂപ്പാകട്ടെ, തങ്ങളുടെ മന്ത്രിയെ രാജി വെയ്പ്പിക്കുകയും ബിനോയ് വിശ്വത്തോട് സൗമനസ്യം കാട്ടുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് തുറന്നടിക്കുകയും ചെയ്തുകഴിഞ്ഞു.

ഐഎസ്ആര്‍ഒയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും നല്‍കിയ റിപ്പോര്‍ട്ടുകള്‍ ബിനോയ് വിശ്വത്തിനും സിപിഐയ്ക്കും എതിരാണ്. ഒറ്റമൂലിപ്രയോഗം കൊണ്ട് തീര്‍ക്കാവുന്ന വിഷയമല്ല ഇതെന്നും എല്ലാവര്‍ക്കും അറിയാം. ഇതൊക്കെയായിട്ടും സിപിഐ തുടരുന്ന കടുംപിടിത്തമാണ് ദുരൂഹതയുണര്‍ത്തുന്നത്.

പാര്‍ട്ടിക്ക് മറച്ചുവെയ്ക്കാന്‍ എന്തൊക്കെയോ ഉണ്ടെന്ന വസ്തുത ഓരോ ദിവസവും വെളിപ്പെടുകയാണ്. ഒരു തരത്തിലുളള അന്വേഷണവും വേണ്ടെന്ന സിപിഐയുടെ കടുംപിടിത്തത്തെ അതിജീവിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ നിലവിലുളള രാഷ്ട്രീയസാഹചര്യത്തില്‍ സിപിഎം ആഗ്രഹിക്കുന്നില്ല.

ചുരുക്കത്തില്‍ മുന്നണിക്കും സര്‍ക്കാരിനും ബാധ്യതയാവുകയാണ് സിപിഐയും പാര്‍ട്ടി ഭരിക്കുന്ന വകുപ്പുകളും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X