പ്രതിപക്ഷ ബഹളം: സഭ അനിശ്ചിതകാലത്തേയ്‌ക്ക് പിരിഞ്ഞു
തിരുവനന്തപുരം: വനം മന്ത്രി ബിനോയ് വിശ്വം രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ അനിശ്ചിതകാലത്തേയ്‌ക്ക് പിരിഞ്ഞു.
മെര്‍ക്കിസ്റ്റണ്‍ വിവാദത്തിന്റെ പേരില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് നേരത്തേതന്നെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. 9.30 ന് സഭ വീണ്ടും ചേര്‍ന്ന്‌പപോഴും ബഹളവും കുത്തിയിരിപ്പും തുടര്‍ന്നതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിതകാലത്തേയ്‌ക്ക് പിരിയുകയായിരുന്നു.
ചോദ്യോത്തരവേള സസ്‌പെന്റ് ചെയ്‌തു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനാണ് ചോദ്യോത്തരവേള സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. ഇത് സ്‌പീക്കര്‍ അംഗീകരിയ്‌ക്കുകയായിരുന്നു.
നേരത്തേ ധനമന്ത്രി ഉത്തരം പറയുന്നതിനിടെ ഉമ്മന്‍ചാണ്ടി മെര്‍ക്കിസ്റ്റണ്‍ ഭൂമി വിവാദം ഉയര്‍ത്തുകയായരുന്നു. സ്‌പീക്കര്‍ക്ക് നേരെ നീങ്ങിയ പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്റ് വാര്‍ഡ് വിഭാഗം തടഞ്ഞു.
ബിനോയ് വിശ്വത്തിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷത്തെ അഞ്ച് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേയ്‌ക്ക് കടന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയത്. സഭ പിരിഞ്ഞതോടെ എംഎല്‍എമാര്‍ നിരാഹാരം അവസാനിപ്പിച്ചു.












Click it and Unblock the Notifications