അമ്പത്തിയഞ്ചില്‍ രാധാമണിയ്‌ക്ക് ഇരട്ടക്കുട്ടികള്‍
അടൂര്‍: കുഞ്ഞുങ്ങളില്ലെന്ന ദുഖവുമായി ജീവിച്ച രാധാമണി ടീച്ചര്‍ക്ക് അമ്പത്തിയഞ്ചാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍.
പഴകുളം ശ്രീഗുരുശക്തിയില്‍ നീലാംബരന്റെ ഭാര്യ രാധാമണി ബുധനാഴ്‌ചയാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഈ പ്രായത്തിലുള്ള ഒരു സ്‌ത്രീയ്‌ക്ക് ഇരട്ടക്കുട്ടികള്‍ ജനിയ്‌ക്കുന്നത് കേരളത്തില്‍ ഇതാദ്യവും ഇന്ത്യയില്‍ രണ്ടാം തവണയുമാണ്.
അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ ഡോക്ടര്‍ എസ്. പാപ്പച്ചന്റെ നേതൃത്വത്തില്‍ ശസ്‌ത്രക്രിയയിലൂടെയാണ് ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പുറത്തെടുത്തത്. ഇളമണ്ണൂര്‍ സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്നു രാധാമണി. പതിനഞ്ചു വര്‍ഷം മുമ്പാണ് രാധാമണിയും നീലാംബരനും തമ്മിലുള്ള വിവാഗം നടന്നത്.
പതിമൂന്നുവര്‍ഷമായി വന്ധ്യതയ്‌ക്കു ചികിത്സയിലായിരുന്ന ഇവര്‍ 2006ലാണ് ലൈഫ് ലൈനില്‍ എത്തിയത്. പ്രായമേറിയതിനാല്‍ രാധാമണിയ്‌ക്ക് ഗര്‍ഭധാരണശേഷി നഷ്ടപ്പെട്ടിരുന്നു. ചികിത്സയിലൂടെ അത് വീണ്ടെടുത്തു.
ഫെബ്രുവരിയില്‍ ടെസ്റ്റ് ട്യൂബ് ചികിത്സയിലൂടെ ഗര്‍ഭിണിയായി. ഇരട്ടക്കുട്ടികളെയാണ് ഗര്‍ഭം ധരിച്ചതെന്ന് മനസ്സിലാക്കി പ്രത്യേക പരിചരണം നല്‍കിയിരുന്നു. രണ്ടുമാസമായി ആശുപത്രിയില്‍ വിദഗ്‌ധ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു. കുട്ടികള്‍ രണ്ടും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications