ബസ്സില്‍ നിന്നും തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു
ചപ്ര: ബീഹാറില്‍ ബസ്സില്‍ നിന്നും കുട്ടികളുടെ 27 തലയോട്ടികളും 100 അസ്ഥികളും പൊലീസ് കണ്ടെടുത്തു.
പഞ്ചിമബംഗാളിലെ സിലിഗുരിയ്‌ക്കും ചപ്രയ്‌ക്കുമിടയില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസ്സില്‍ രണ്ടു ബാഗുകളില്‍ പാക്കുചെയ്‌ത നിലയിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
എല്ലുകള്‍ക്ക് ഏറെക്കാലത്തെ പഴക്കം തോന്നിയ്‌ക്കുന്നുണ്ടെന്നും ഇവ ചിതയില്‍ നിന്നും പെറുക്കിയെടുത്തതുപോലെയാണ് കാണപ്പെടുന്നതെന്നും പൊലീസ് പറഞ്ഞു.
രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് ദേശീയ പാതയില്‍ ബസ് തടഞ്ഞുനിര്‍ത്തിയാണ് തലയോട്ടികള്‍ പിടികൂടിയത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ പ്രമോദ് സിംഗ് സഹായികളായ കേദാര്‍ സിംഗ്, രാജ്‌കുമാര്‍ സിംഗ് എന്നിവരെ അറസ്‌റ്റുചെയ്‌തിട്ടുണ്ട്.
ഇവരെക്കൂടാതെ ചിലയാത്രക്കാരെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്‌തെങ്കിലും യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. ദുര്‍ഗ പൂജയ്‌ക്കുള്ള താന്ത്രക കര്‍മ്മങ്ങള്‍ക്കായി ഇവ അസമിലേയ്‌ക്ക് കടത്തുകയായിരുന്നിരിക്കണം ലക്ഷ്യമെന്നാണ് ജനങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications