കേരളത്തില്‍ നിന്നും ചിക്കുന്‍ഗുനിയ വിമാനം കയറുന്നു
ദില്ലി: ഇന്ത്യക്കാരന്‍ ഇറ്റലിയില്‍ ചിക്കുന്‍ഗുനിയ രോഗം പടര്‍ത്തിയതായി കണ്ടെത്തി. റവേണ പ്രവിശ്യയിലെ കാസ്റ്റിഗ്ല്യോണ്‍ നഗരത്തില്‍ ബന്ധുക്കളെ കാണാനെത്തിയ ഇന്ത്യക്കാരനാണ് ഇറ്റലിയില്‍ ചിക്കുന്‍ ഗുനിയ പടര്‍ത്തിയതെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.
ഇറ്റലിയിലേയ്‌ക്ക് വരുന്നതിന് തൊട്ടു മുമ്പ് ഈ ഇന്ത്യക്കാരന്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കേരളം ഏറ്റവും കൂടുതല്‍ ചിക്കുന്‍ഗുനിയ ബാധിതരുള്ള സ്ഥലമാണ്. അവിടെനിന്നുള്ള കൊതുകടിയേറ്റാണ് ഈ സന്ദര്‍ശകന് രോഗം പടര്‍ന്നതെന്നാണ് സംശയിക്കന്നത്- യൂറോപ്യന്‍ സെന്റര്‍ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ വിദഗ്‌ധര്‍ പറയുന്നു.
ഇറ്റലിയില്‍ ചിക്കുന്‍ഗുനിയ കണ്ടെത്തിയതിനെത്തുടര്‍ന്ന് അധികൃതര്‍ യൂറോപ്പില്‍ മൊത്തം ജാഗ്രത പുലര്‍ത്തുകയാണ്. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ ഈ രോഗം പടര്‍ന്നു പിടിക്കുമോ എന്ന ഭീതിയിലാണ് അധികൃതര്‍. ഇറ്റലിയില്‍ ഇപ്പോള്‍ 78 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് ഇറ്റലിയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏഷ്യയിലും ആഫ്രിക്കയിലും രോഗം പടര്‍ന്നുപിടിച്ചുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ യൂറോപ്പിലുള്ള കൊതുകകളിലും വൈറസ് ബാധിയ്‌ക്കുമെന്നും താമസിയ്‌ക്കാതെ രോഗം പടര്‍ന്നു പിടിയ്‌ക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നതെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications