പെണ്‍വാണിഭക്കേസുകളില്‍ സിബിഐ പലതും വിട്ടുകളഞ്ഞു: യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: കിളിരൂര്‍-കവിയൂര്‍ പെണ്‍വാണിഭക്കേസുകളില്‍ സിബിഐ പല സുപ്രധാന കാര്യങ്ങളും അന്വേഷിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്.
സിബിഐ ഡയറക്ടര്‍ക്കുള്ള നിവേദനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ദീപ്‌തി മേരി വര്‍ഗീസ് ഈ ആരോപണം ഉന്നയിച്ചത്.
കേസുകളില്‍ ഉന്നതരുടെ മക്കളുടെ പങ്ക് അന്വേഷിക്കണം. കിളിരൂര്‍ കേസില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറുപതാം സാക്ഷിയാണ്.
വിവാദ ഇടപെടല്‍ ആരോപിക്കപ്പെടുന്ന ആരോഗ്യമന്ത്രി പി.കെ ശ്രീമതി പ്രതിയെന്നല്ല കേസില്‍ സാക്ഷിപോലുമല്ല. ശ്രീമതി കിളിരൂര്‍ പ്രശ്‌നത്തില്‍ കാണിച്ച അമിത താല്‌പര്യം സംശയകരമാണ്.
അനഘയെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും 376ാം വകുപ്പ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടില്ല- നിവേദനത്തില്‍ പറയുന്നു.
ദീപ്‌തിയും സംഘടനയുടെ മനുഷ്യാവകാശ വകുപ്പ് ചെയര്‍മാന്‍ സജീവ് ജോസഫും സിബിഐ ഡപ്യൂട്ടി ഡയറക്ടര്‍ എം.എല്‍ ശര്‍മ്മയെ കണ്ടാണ് നിവേദനം നല്‍കിയത്. ആരോപണങ്ങള്‍ പരിശോധിച്ച് നടപടികൈക്കൊള്ളുമെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications