Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൂച്ച' 'എലി'യായി കോടതി കയറുന്നു

തിരുവനന്തപുരം : പെരുച്ചാഴികളെ പിടിക്കുന്ന ഉശിരന്‍ പൂച്ചയായി മുഖ്യമന്ത്രി വിശേഷിപ്പിച്ച മൂന്നാര്‍ ദൗത്യസംഘം തലവന്‍ സുരേഷ് കുമാര്‍ ഐഎഎസ് കോടതി കയറിയിറങ്ങുന്നു.

കേസുകളുടെ പെരുമഴയാണ് സുരേഷ് കുമാറിന്റെ തലയ്ക്കു മീതെ. മൂന്നാര്‍ വുഡ്സ് പൊളിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് കുമാര്‍ നല്‍കിയ മാപ്പപേക്ഷ സ്വീകരിക്കാനാവില്ലെന്നും നിരുപാധികം മാപ്പപേക്ഷിച്ചാല്‍ പരിശോധിക്കാമെന്നും ഹൈക്കോടതി വിധിച്ചതും ഈ ഉദ്യോഗസ്ഥന്റെ മനോവീര്യം കെടുത്തുന്നു.

ദൗത്യസംഘത്തിന്റെ ചുമതലയില്‍ നിന്നൊഴിവാക്കപ്പെട്ട സുരേഷ് കുമാറിന് ഇതുവരെ പകരം നിയമനം നല്‍കിയിട്ടില്ല. പാര്‍ട്ടിയില്‍ പിണറായി പക്ഷത്തിന്റെ ബദ്ധശത്രുവായ സുരേഷ് കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശിപ്പിക്കരുത് എന്ന് വിഎസിനെ വിലക്കിയത് സാക്ഷാല്‍ പ്രകാശ് കാരാട്ടിന്റെ സാന്നിദ്ധ്യത്തിലായിരുന്നു.

സുരേഷ് കുമാറിനെ എവിടെയെങ്കിലും പ്രവേശിപ്പിക്കാനുളള മുഖ്യമന്ത്രിയുടെ നീക്കങ്ങളൊന്നും ഇതുവരെ ഫലം കണ്ടില്ല. വിഎസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രണ്ടു മന്ത്രിമാരെ സുരേഷ് കുമാര്‍ കണ്ടെങ്കിലും തങ്ങളുടെ വകുപ്പില്‍ ഇദ്ദേഹത്തെ വേണ്ടെന്ന നിലപാടിലാണ് മന്ത്രിമാര്‍.

ഇതിനിടെ തിരുവനന്തപുരം ജില്ലാ കളക്ടറായി സുരേഷ് കുമാറിനെ നിയമിക്കണമെന്ന വിഎസിന്റെ നിര്‍ദ്ദേശം പിണറായി പക്ഷം കയ്യോടെ തളളി.

സര്‍ക്കാരിനു വേണ്ടി മൂന്നാര്‍ ദൗത്യസംഘത്തലവന്‍ സ്വീകരിച്ച നടപടികളുടെ എല്ലാ ക്രെഡിറ്റും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് അനുഭവിച്ചത്. കേരളം കണ്ട ഏറ്റവും കര്‍മ്മശേഷിയുളള മുഖ്യമന്ത്രി എന്ന വിശേഷണം ഉറപ്പിക്കാന്‍ വേണ്ടി സുരേഷ് കുമാര്‍ മൂന്നാറില്‍ ഉറഞ്ഞുതുളളിയപ്പോള്‍ ഏറ്റവും ആനന്ദിച്ചതും അച്യുതാനന്ദനായിരുന്നു.

സ്വന്തം പാര്‍ട്ടിയിലെ മറുപക്ഷവും സിപിഐയും വിരിച്ച വലയില്‍ മുഖ്യമന്ത്രി കുടുങ്ങിയപ്പോള്‍ മുഖം നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ വാക്കും കേട്ട് എന്തും ചെയ്യാന്‍ പോയ സുരേഷ് കുമാറിനാണ്. സിപിഐയുടെ നിര്‍ബന്ധത്തിനു വഴങ്ങി മൂന്നാര്‍ ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ സുരേഷ് കുമാര്‍ പെരുവഴിയിലുമായി.

മൂന്നാര്‍ നടപടികളുടെ പേരില്‍ ഹൈക്കോടതി കയറിയിറങ്ങുന്ന സുരേഷ് കുമാറിന് ഇപ്പോള്‍ ഐഎഎസിന്റെ പദവിയും പത്രാസുമൊന്നുമില്ല. വെറും പ്രതിയായി സുരേഷ് കുമാര്‍ കോടതി വാരാന്തകള്‍ കയറിയിറങ്ങുമ്പോള്‍ തന്റെ വിശ്വസ്തനെ സഹായിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നുമില്ല.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്നു സുരേഷ് കുമാര്‍. ലോട്ടറി ഡയറക്ടര്‍ പദവിയുണ്ടായിരുന്ന കാലത്താണ് സുരേഷ് കുമാര്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസിന്റെ ഗുഡ് ബുക്കില്‍ കയറിപ്പറ്റിയത്.


ബന്ധപ്പെട്ട വാര്‍ത്തകള്‍





Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+