Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്മുടി : റവന്യൂ ഉദ്യോഗസ്ഥരും കുറ്റക്കാര്‍

തിരുവനന്തപുരം : വിവാദമായ മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടില്‍ വില്ലേജ് ഓഫീസര്‍ മുതല്‍ മുകളിലോട്ടുളള റവന്യൂ ജീവനക്കാര്‍ കുറ്റക്കാരാണെന്ന് ലാന്റ് റവന്യൂ കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. തെന്നൂര്‍ വില്ലേജ് ഓഫീസര്‍, നെടുമങ്ങാട് തഹസീല്‍ദാര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.

റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ പി രാജേന്ദ്രന് കൈമാറിയിട്ടുണ്ട്.

സര്‍ക്കാരിന്റെ മിച്ചഭൂമിയാണ് സേവി മനോ മാത്യു സ്വന്തമാക്കിയ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റെന്നാണ് കമ്മിഷണര്‍ നിവേദിത പി ഹരന്റെ റിപ്പോര്‍ട്ട്. ഇക്കാര്യം മറച്ചുവെച്ചാണ് സേവിയ്ക്ക് പോക്കുവരവ് ചെയ്തു കൊടുത്തതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ് വാങ്ങാതെയാണ് ഐഎസ്ആര്‍ഒയ്ക്ക് ഭൂമി കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂമിയിടപാടില്‍ റവന്യൂ വകുപ്പു ജീവനക്കാരുടെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാനാണ് ലാന്റ് റവന്യൂ കമ്മിഷണറെ ചുമതലപ്പെടുത്തിയത്. ഇതോടെ വിവാദത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ജീവനക്കാരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് ഇടതു നേതൃത്വം ശ്രമിക്കുന്നതെന്ന ആരോപണം കൂടുതല്‍ രൂക്ഷമാകുന്നു

ബന്ധപ്പെട്ട വാര്‍ത്തകള്‍














Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+