Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല്‌ ഭാര്യമാര്‍ കാരണം ഗവര്‍ണര്‍ നക്ഷത്രമെണ്ണി

അബുജ: നൈജീരിയയിലെ സ്റ്റേറ്റ്‌ ഗവര്‍ണറായ മര്‍ടാല ന്യാകോ അക്ഷരാര്‍ത്ഥത്തില്‍ പെട്ടുപോയതുപോലെയായിരുന്നു. സ്‌റ്റേറ്റ്‌ ഗവര്‍ണര്‍ സ്ഥാനത്തെത്തുമ്പോള്‍ ഇത്രയും പ്രശ്‌നങ്ങള്‍ അഭിമുഖീകരിയ്‌ക്കേണ്ടിവരുമെന്നും ന്യാകോ ഓര്‍ത്തുകാണില്ല.

പക്ഷേ ചെറിയ ഒരു പ്രഖ്യാപനം കൊണ്ട്‌ ആരെയും പിണക്കാതെ ന്യാകോ രക്ഷപ്പെടുകതന്നെ ചെയ്‌തു. കാര്യമെന്താണെന്നോ ന്യാകോയ്‌ക്ക്‌ ഭാര്യമാര്‍ ഒന്നും രണ്ടുമല്ല നാല്‌ പേരാണുള്ളത്‌. അതുകൊണ്ടുതന്നെ ഇദ്ദേഹം ഗവര്‍ണര്‍ സ്ഥാനത്തെത്തുമ്പോള്‍ ഏത്‌ ഭാര്യയ്‌ക്കായിരിക്കണം ഔദ്യോഗിക പരിഗണന നല്‍കേണ്ടതെന്നതുസംബന്ധിച്ച്‌ ഇവിടെ ഒരു വിവാദം തന്നെ കത്തിപ്പടര്‍ന്നിരുന്നു.

ന്യാകോയുടെ പ്രതിസന്ധി മാധ്യമങ്ങളും നന്നായി ആഘോഷിച്ചു. ജനത്തെ പിണക്കുന്നതിനേക്കാള്‍ ഭയാനകമായിരിക്കും ഭാര്യമാരെ പിണക്കുന്നതെന്നറിയാവുന്ന ന്യാകോ കാര്യം സുഗമമായി കൈകാര്യം ചെയ്‌തു. തന്റെ ഭാര്യമാര്‍ക്ക്‌ നാലിനും ഔദ്യോഗിക പരിഗണന നല്‍കണമെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

ഇതില്‍ ആരെയും പ്രഥമസ്ഥാനത്ത്‌ പരിഗണിയ്‌ക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും ഞാന്‍ ഒരേ സ്ഥാനമാണ്‌ നല്‍കുന്നത്‌. മുസ്ലിം ആചാരപ്രകാരമാണ്‌ ഞാന്‍ ഒന്നില്‍കൂടുതല്‍ വിവാഹം കഴിച്ചത്‌- ന്യാകോ വിശദീകരിച്ചു.

ന്യാകോ ഗവര്‍ണര്‍ സ്ഥാനത്തെത്തിയപ്പോള്‍ ഔദ്യോഗിക ഭാര്യാ പദവിയ്‌ക്കും അതിന്‌ കിട്ടുന്ന ആനുകൂല്യങ്ങള്‍ക്കും വേണ്ടി നാലുഭാര്യമാരും തമ്മിലടിച്ചത്‌ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

എന്റെ എല്ലാ ഭാര്യമാരും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്‌. എല്ലാവരും അദ്‌മവ സ്റ്റേറ്റിന്‌ വേണ്ടി കാര്യമായ സംഭാവനകള്‍ നല്‍കാന്‍ പ്രാപ്‌തിയുള്ളവരാണ്‌- അദ്ദേഹം പറഞ്ഞു.

നാല്‌ ഭാര്യമാരെയും സന്തോഷിപ്പിക്കാനായി നാല്‌ പേര്‍ക്കും കാറുകള്‍ വാങ്ങാനും വീട്‌ മോടിപിടിപ്പിക്കാനും വേണ്ടി സ്റ്റേറ്റ്‌ ഖജനാവില്‍ നിന്നും പണം ദുരുപയോഗം ചെയ്‌തുവെന്ന ആരോപണത്തെ ന്യാകോ നിഷേധിച്ചു.

ഞങ്ങള്‍ പൊതുപണം ദുരുപയോഗം ചെയ്‌തിട്ടില്ല. ഞങ്ങളെല്ലാം ഒരേവീട്ടില്‍താമസിക്കുന്നു. അവിടെ ഒരു ഫര്‍ണിച്ചര്‍ പോലും മാറ്റിവാങ്ങിയിട്ടില്ല- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+