Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാശാസ്യം: ഡിവൈഎസ്‌പിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തളിപ്പറമ്പ്‌: അനാശാസ്യ പ്രവര്‍ത്തനത്തിന്‌ ഡിവൈഎസ്‌പിയും ഡ്രൈവറും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായ സംഭവത്തില്‍ പൊലീസ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

കണ്ണൂര്‍ ഡിസിആര്‍ബി ഡിവൈഎസ്‌പിയായിരുന്ന വൈക്കം തലയോലപ്പറമ്പ്‌ കെ. രാധാകൃഷ്‌ണന്‍(47), എആര്‍ പൊലീസ്‌ ഡ്രൈവര്‍ കെ.പി സന്തോഷ്‌ കുമാര്‍(46), കോട്ടയം തിരുനക്കര കുളങ്ങര രാജേഷ്, കാരാപ്പുഴ സ്വദേശി ടി.വി വിജയന്‍, കോട്ടയം തുമ്പശേരിയില്‍ അമ്മിണി942) എന്നിവര്‍ക്കെതിരെയുള്ള കേസിലാണ്‌ കണ്ണൂര്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഡിവൈഎസ്‌പി പി. രഘുവരന്‍ നായര്‍ തളിപ്പറമ്പ്‌ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ കുറ്റപത്രം നല്‍കിയത്‌.

മറ്റൊരു പ്രതിയായ കോട്ടയം സ്വദേശി സന്തോഷ്‌ മരിച്ചതിനാല്‍ പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കിയിട്ടുണ്ട്‌. തളിപ്പറമ്പ്‌ ഡിവൈഎസ്‌പിയുടെ ചുമതലയുണ്ടായിരുന്ന രാധാകൃഷ്‌ണനെയും മറ്റുള്ളവരെയും 2006 ഡിസംബര്‍ 14ന്‌ രാത്രിയില്‍ കൂവോടുള്ള വാടക വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

എസ്‌പി മാത്യു പോളികാര്‍പ്‌, കണ്ണൂര്‍ ഡിവൈഎസ്‌പി ഹബീബ്‌ റഹ്മാന്‍ എന്നിവര്‍ എത്തിയാണ്‌ കസ്റ്റഡിയില്‍ എടുത്തത്‌. വീട്ടില്‍ നിന്നും ഒരു സ്‌ത്രീയുടെ നിലവിളി കേട്ടു നാട്ടുകാര്‍ വീടു വളഞ്ഞപ്പോഴാണ്‌ അകത്തുള്ളത്‌ ഡിവൈഎസ്‌പിയാണെന്ന്‌ മനസ്സിലായത്‌.

നഗരസഭ വൈസ്‌ ചെയര്‍മാന്‍ ടി. ബാലകൃഷ്‌ണന്റെ പരാതി പ്രകാരം പൊലീസ്‌ കേസെടുത്തു. രാധാകൃഷ്‌ണനും സന്തോഷും ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+