Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓട്ടോ ഓടിയ്‌ക്കുന്ന കലാമും ബസ്സോടിയ്‌ക്കുന്ന ബാബാ രാംദേവും

ദില്ലി: നീട്ടിഒതുക്കി ചീകിവെച്ച മുടി, നീല ഷര്‍ട്ട്‌ ചുളിവുവീണ മുഖം തീര്‍ച്ചയായും നിങ്ങള്‍ ഒന്നുകൂടിനോക്കിപ്പോകും. ഉള്ളില്‍ ചെറുതായി ഉരുവിടും അബ്ദുള്‍ 'Kalam' drives an auto, 'Baba Ramdev' a busകലാം ആണോ? പക്ഷേ സംശയം ഉണരും കലാം ഓട്ടോറിക്ഷ ഓടിയ്‌ക്കുകയോ?

വീണ്ടും ഒന്നുകൂടി നോക്കി അടുത്തുള്ളയാള്‍ക്ക്‌ കാണിച്ചുകൊടുത്തുകൊണ്ട്‌ പറയും നമ്മുടെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെപ്പോലെ തന്നെയില്ലേ.

ഇത്‌ അറുപത്തിയൊന്നുകാരനായ വിജയ്‌ സിംഗ്‌, കഴിഞ്ഞ നാല്‌പത്‌ വര്‍ഷമായി ദില്ലിയിലെ നിരത്തില്‍ ഓട്ടോറിക്ഷയോടിച്ച്‌ ജീവിതം നയിക്കുന്നു. അബ്ദുള്‍ കലാമുമായി രൂപസാദൃശ്യമുള്ളതിന്റെ പേരില്‍ ഈയിടെ സിംഗ്‌ തന്റെ പേര്‌ വിജയ്‌ അബ്ദുള്‍ കലാം എന്നാക്കിമാറ്റി.

രൂപത്തില്‍ മാത്രമല്ല കുട്ടികളോടുള്ള പ്രിയത്തിന്റെ കാര്യത്തില്‍ വിജയ്‌ കലാം സ്വഭാവത്തിലും കലാമിനോട്‌ സാദൃശ്യം പുലര്‍ത്തുന്നു. കലാമിനെപ്പോലുള്ള ഈ രൂപവും വെച്ചുള്ള അനുഭവത്തെക്കുറിച്ച്‌ ചോദിച്ചാല്‍ വിജയ്‌ കലാം പറയും. മിക്കയിടത്തും വണ്ടി നിര്‍ത്തുമ്പോള്‍ ആളുകള്‍ തുറിച്ചു നോക്കും. അവരില്‍ ചിലര്‍ക്കെങ്കിലും ശ്രദ്ധമാറുന്നത്‌ കാരണം അപകടങ്ങള്‍ പറ്റിയിട്ടുണ്ട്‌.

ദില്ലിയില്‍ ഇങ്ങനെ മറ്റൊരാളുമുണ്ട്‌. ബസ്‌ ഡ്രൈവറായ സന്‍ജയ്‌ തല്‍വാര്‍. തല്‍വാറിനെ സൂക്ഷിച്ചൊന്നു നോക്കിയാല്‍ നോക്കുന്നവര്‍ ആശ്ചര്യപ്പെടും. യോഗ രാജാവ്‌ ബാബാ രാംദേവാണോ ഡ്രൈവിംഗ്‌ സീറ്റില്‍ എന്നു സംശയിയ്‌്‌കുകയും ചെയ്യും.

ബാബാ രാംദേവിന്റെ കാര്‍ബണ്‍ കോപ്പിയാണ്‌ തല്‍വാര്‍ എന്നുപറഞ്ഞാല്‍ തെറ്റുണ്ടാവില്ല. നെഹ്‌റു വിഹാറില്‍ നിന്നും കാണ്‌ഠഹാറിലെ ഹരിനഗറിലേയ്‌ക്കുള്ള 108ാം നമ്പര്‍ ബസിന്റെ ഡ്രൈവറാണ്‌ തല്‍വാര്‍. കഴിഞ്ഞ 14 വര്‍ഷമായി ഇതാണ്‌ തല്‍വാറിന്റെ ജോലി.

രാംദേവിന്റെ രൂപസാദൃശ്യം തല്‍വാറിന്‌ നല്‍കുന്നത്‌ തീര്‍ത്തും വ്യത്യസ്‌തമായ അനുഭവങ്ങളാണ്‌. ആളുകള്‍ നേരെ വന്ന്‌ കാലില്‍ വീഴും തൊട്ടു തൊഴും. എല്ലാം രാംദേവാണെന്ന്‌ തെറ്റിദ്ധരിച്ചാണ്‌.

ഈ ഡൂപ്ലിക്കേറ്റ്‌ കലാമും രാംദേവും ഉറ്റസുഹൃത്തുക്കളും കൂടിയാണ്‌. ഇവര്‍ ഒരുമിച്ച ഒട്ടേറെ നാടകങ്ങളില്‍ അഭിനയിക്കുകയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്‌തിട്ടുമുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+