രാമായണ വിവാദം: പാര്‍ട്ടികള്‍ക്ക് വ്യത്യസ്‌ത നിലപാട്
ബാംഗ്ലൂര്‍: ശ്രീരാമന്‍ സാങ്കല്‍പ്പിക കഥാപാത്രമല്ലെന്നും ദൈവാവതാരമാണെന്നും മുന്‍ പ്രധാനമന്ത്രി ദേവെ ഗൗഡ.
രാമന്‍ ദൈവത്തിന്റെ അവതാരമാണെന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. രാമസേതു വിവാദമായ പഞ്ചാത്തലത്തില്‍ ബാംഗ്ലൂരില്‍ വാര്‍ത്താലേഖകരോട് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
ഈ പ്രശ്‌നം ലളിതമായി കൈകാര്യം ചെയ്യേണ്ട ഒന്നല്ല. യുപിഎയില്‍ വരെ ഇക്കാര്യം സംബന്ധിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങളാണുള്ളത്. എന്റെ ഈ അഭിപ്രായം പ്രകോപനമാക്കാന്‍ അഗ്രഹിക്കുന്നില്ല- ഗൗഡ പറഞ്ഞു.
ഇതിനിടെ രാമസേതു പ്രശ്‌നത്തില്‍ ഡിഎംകെയെ പിന്തുണച്ചുകൊണ്ട് സിപിഎം രംഗത്തെത്തിയിട്ടുണ്ട്. രാമസേതു മനുഷ്യനിര്‍മ്മിതമാണെന്നതിന് തെളിവൊന്നുമില്ല. പ്രകൃതിദത്തമായ ഒരു ഘടനയാണിത്. അതുകൊണ്ടുതന്നെ സേതുസമുദ്രം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് രാമസേതു തടസ്സമാകേണ്ട കാര്യമില്ല- സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
രാമനെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും അവരുടെ നിലപാടുകള്‍ പ്രഖ്യാപിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു കാരാട്ടിന്റെ മറുപടി.
എന്നാല്‍ ശ്രീരാമനെക്കുറിച്ചുള്ള കരുണാനിധിയുടെ പരാമര്‍ശങ്ങളോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഡിഎംകെയുടെ നിലപാടില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് പാര്‍ട്ടി വക്താവ് അഭിഷേക് സിങ് വി അറിയിച്ചു.
ഈ വിഷയത്തില്‍ യുപിഎയിലെ പാര്‍ട്ടികള്‍ക്ക് ഏകാഭിപ്രായമല്ല ഉള്ളതെന്നും സിങ് വി വ്യക്തമാക്കി. ശ്രീരാമനുലുള്ള വിശ്വാസം വ്യക്തിപരമായ വിശ്വാസത്തിന്റെ കാര്യമാണെന്നും അത് കോടതിയുടെ മുമ്പില്‍ വരേണ്ട വിഷയമല്ലെന്നും കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി.












Click it and Unblock the Notifications