ബീഹാറില്‍ വീണ്ടും ജനക്കൂട്ടത്തിന്റെ കാട്ടുനീതി
പറ്റ്‌ന: ബീഹാറില്‍ ജനങ്ങള്‍ വീണ്ടും നിയമം കയ്യിലെടുത്തു. ഇത്തവണ രണ്ട് മോഷ്ടാക്കളെയാണ് ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയത്.
പട്‌നയിലെ സുല്‍ത്താന്‍ഖഞ്‌ജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നൂതന്‍ കോളനിയിലാണ് രണ്ട് മോഷ്ടാക്കളെ അടിച്ചുകൊന്നത്.
കോളനിയില്‍ വെള്ളിയാഴ്‌ച രാത്രി മോഷണങ്ങള്‍ നടത്തുന്നതിനായി മൂന്നുപേര്‍ എത്തി. ശബ്ദം കേട്ട് തിരഞ്ഞ നാട്ടുകാര്‍ ഇവരെ പിടികൂടി.
തുടര്‍ന്ന് നാട്ടുകാര്‍ സംഘം ചേര്‍ന്ന് വടി, ഇഷ്ടിക എന്നി ഉപയോഗിച്ച് മോഷ്ടാക്കളെ ആക്രമിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ മറ്റു രണ്ടുപേരും മരിച്ചിരുന്നു.
സെപ്‌റ്റംബര്‍ 13ന് ബീഹാറിലെ വൈശാലിയില്‍ ഇങ്ങനെ പത്തുപേരെ നാട്ടുകാര്‍ എറിഞ്ഞു കൊന്നിരുന്നു. മുഴുവന്‍ സംസ്‌കരിക്കപ്പെടാതെ പാതി കരിഞ്ഞ നിലയില്‍ ഇവരുടെ മൃതദേഹങ്ങള്‍ കാണപ്പെട്ടത് ഗ്രാമത്തില്‍ ഭീതി പരത്തുകയും ചെയ്‌തിരുന്നു.
ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംഭവങ്ങള്‍ നടക്കുന്ന സ്ഥലത്തെ എല്ലാവര്‍ക്കും പിഴ ചുമത്തുമെന്ന് മുഖ്യമന്ത്രി നിഥീഷ് കുമാര്‍ നേരത്തേ പ്രഖ്യാച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications