കോള്‍ സെന്റര്‍ ജീവനക്കാരിയെ തീയിട്ടു കൊല്ലാന്‍ ശ്രമം
ദില്ലി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച കോള്‍ സെന്റര്‍ ജീവനക്കാരിയെ സഹപ്രവര്‍ത്തകന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു.
സാരമായ പൊള്ളലേറ്റ മന്‍ദീപ് കൗറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് പ്രതിയായ അഭിഷേക് ശര്‍മ്മ ഒളിവില്‍ പോയിരിക്കുകയാണ്.
വെള്ളിയാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയ്‌ക്ക് വടക്കന്‍ ദില്ലിയിലാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് പോകുന്നതിനിടയില്‍ വണ്ടിനിര്‍ത്തിയാണത്രേ അഭിഷേക് കൊലപാതകശ്രമം നടത്തിയത്.
വിവാഹാര്‍ഭ്യര്‍ത്ഥനയുമായി അഭിഷേക് ശല്യപ്പെടുത്തുന്നതായി മന്‍ദീപ് ജോലിചെയ്യുന്ന സായ് ടെലി കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് അധികൃതരോട് നേരത്തേ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് അധികൃതര്‍ അയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു.
ഇതില്‍ കുപിതനായാണത്രേ അഭിഷേക് യുവതിയെ തീക്കൊളുത്തിയത്. പൊലീസ് എത്തിയശേഷമാണ് മന്‍ദീപിനെ ആശുപത്രിയില്‍ എത്തിച്ചത്. കൊലപാതക ശ്രമത്തിന് അഭിഷേകിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications