Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്വേഷണം : വിവാദം മുറുകുന്നു

തിരുവനന്തപുരം : മെര്‍ക്കിസ്റ്റണ്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന് ഒരു കക്ഷിയും ഇടതുമുന്നണിയില്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വെളിയം ഭാര്‍ഗവന്‍. അന്വേഷണം വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് നിയമമന്ത്രി എം വിജയകുമാര്‍. സത്യം എന്തെന്ന് ജനം അമ്പരക്കുന്നതിനിടെ ഇടതുമുന്നണി ഘടകകക്ഷികള്‍ക്കിടയില്‍ സിപിഐക്കെതിരായ അമര്‍ഷം നുരയുന്നു.

ഇടതുമുന്നണി യോഗം കഴിഞ്ഞയുടനെയാണ് ഘടകകക്ഷികളാരും മുന്നണി യോഗത്തില്‍ അന്വേഷണ ആവശ്യം മുന്നോട്ടുവച്ചില്ലെന്ന പരസ്യപ്രസ്താവനയുമായി രംഗത്തിറങ്ങിയത്. ഇടതു മുന്നണിയുടെ കീഴ് വഴക്കമനുസരിച്ച് പരസ്യമായി ഇക്കാര്യം നിഷേധിക്കാന്‍ മറ്റു ഘടകകക്ഷികള്‍ക്ക് കഴിയില്ല. ഇതു മുന്‍കൂട്ടിക്കണ്ടാണ് വെളിയം തന്നെ ആദ്യം രംഗത്തിറങ്ങിയത്.

എന്നാല്‍ സിപിഐയ്ക്ക് മറുപടി നല്‍കാനെന്നോണം നിയമമന്ത്രി എം വിജയകുമാര്‍ പത്രസമ്മേളനം വിളിച്ചപ്പോള്‍ തന്നെ മുന്നണിയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം വ്യക്തമായിരുന്നു. അന്വേഷണം വേണ്ടെന്ന് ആരും പറഞ്ഞില്ലെന്ന് വിജയകുമാര്‍ തുറന്നടിച്ചു.

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ വനംവകുപ്പ് നോട്ടീസ് നല്‍കിയത് നിയമവകുപ്പ് അറിയാതെയാണെന്ന് നിയമമന്ത്രി തുറന്നു പറഞ്ഞതും വിവാദമായിരുന്നു.

മന്ത്രിസഭയെ മറിച്ചിടും എന്ന ഭീഷണി മുഴക്കിയാണ് വെളിയം അന്വേഷണത്തെ എതിര്‍ത്തത്. മുഖ്യമന്ത്രിയുടെ പരോക്ഷ പിന്തുണയോടെയാണ് സിപിഐ ഈ നീക്കം നടത്തിയതെന്ന് സംശയിക്കുന്നു. ഇടതുയോഗത്തില്‍ സിപിഐയോട് അനുകൂലഭാവം സ്വീകരിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎം നേതാക്കള്‍ക്ക് നീരസമുണ്ട്.

അന്വേഷണം വേണ്ടെന്ന കടുംപിടിത്തത്തെ മുഖ്യമന്ത്രിക്ക് നേരിടാവുന്നതേയുണ്ടായിരുന്നുളളൂ. ഇത്ര ഗുരുതരമല്ലാത്ത പ്രശ്നങ്ങളില്‍ പോലും സിപിഎം മന്ത്രിമാര്‍ക്കെതിരെ മുഖ്യമന്ത്രി പരസ്യനിലപാട് സ്വീകരിക്കുകയും പൊളിറ്റ്ബ്യൂറോയുടെ ശാസന ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

ഇടതുമുന്നണി യോഗത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി അതീവരഹസ്യമായി വെളിയത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതും സിപിഎം ഗൗരവമായി കാണുന്നു. ഇത്തരം നടപടികള്‍ സാധാരണ ഇടതു ഭരണകാലത്ത് നടക്കാറില്ല.

ഇടതുമുന്നണി യോഗത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ആരും ഉന്നയിച്ചില്ലെന്ന വെളിയം ഭാര്‍ഗവന്റെ പ്രസ്താവനയ്ക്കെതിരെ അടുത്ത ദിവസം ജോസഫ് ഗ്രൂപ്പ് പരസ്യമായി രംഗത്തു വരുമെന്നറിയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍
















    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+