കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധിജീവികള്‍ കഴുതകളാണെന്ന് മന്ത്രി സുധാകരന്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: ബുദ്ധിയില്ലാത്ത കുറെ കഴുതകള്‍ ബുദ്ധിജീവികളെന്ന പേരില്‍ കേരളത്തിലുണ്ടെന്ന്‌ സഹകരണ-ദേവസ്വം മന്ത്രി ജി. സുധാകരന്‍.

താനും പിണറായി വിജയനുമൊക്കെ എന്തു പറയണമെന്ന്‌ തീരുമാനിക്കുന്നത്‌ ഇപ്പോഴവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നല്ല മനസാന്നിധ്യമില്ലാത്തവര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെത്തിയാല്‍ താനേ കൈയിട്ടു വാരും. അത്രയ്ക്കാണ്‌ ബോര്‍ഡിന്റെ ആസ്തി. ബോര്‍ഡിലെത്തിയ ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും എല്ലാവരും കൈയിട്ടു വാരിയിട്ടുണ്ട്‌-അദ്ദേഹം ആരോപിച്ചു

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ അംഗസംഖ്യ കൂട്ടുന്നതിനെ എതിര്‍ക്കുന്നവരെ ഇടതുപക്ഷക്കാരായി കാണാനാവില്ല. ഇക്കാര്യത്തെ എതിര്‍ക്കുന്നവരോട്‌ തനിക്ക്‌ ബഹുമാനവുമില്ല.

ബോര്‍ഡിലെ അംഗസംഖ്യ കൂട്ടി ഭരണം സിപിഎം നിയന്ത്രണത്തിലാക്കുകയാണെന്ന എല്‍ഡിഎഫ്‌ ഘടകകക്ഷികളുടെ വിമര്‍ശനത്തോട്‌ പരോക്ഷമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്ത്‌ ത്രിമൂര്‍ത്തികളായതിനാലാണ്‌ അഴിമതി നടക്കുന്നത്‌. ബോര്‍ഡില്‍ നടന്ന കാര്യങ്ങള്‍ പരിപൂര്‍ണന്‍ കമ്മീഷന്റെ തെളിവെടുപ്പ്‌ ശ്രദ്ധിച്ചാല്‍ മനസ്സിലാവും. കമ്മീഷന്‍ മുമ്പാകെ രാമന്‍നായര്‍ എത്രഗ്ലാസ്‌ വെള്ളം കുടിച്ചെന്നു മാത്രം എണ്ണി നോക്കിയാല്‍ മതി-മന്ത്രി പറഞ്ഞു.

ജന്മി ബൂര്‍ഷ്വാ ഭരണകൂടത്തിനു കീഴില്‍ കോടതികള്‍ ഉപരിവര്‍ഗത്തിന്റെ ആശയങ്ങളാണ്‌ സംരക്ഷിക്കുക. രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കുപോലും ഇക്കാര്യം അറിയാം. അതിന്റെ അടിസ്ഥാനത്തിലാണ്‌ തങ്ങള്‍ കോടതികളെ എതിര്‍ക്കുന്നതും അനുകൂലിക്കുന്നതും. പള്ളിയില്‍ മണിയടിച്ചാലും ചങ്ങനാശ്ശേരിയില്‍ ലേഖനമിറക്കിയാലും കേരളജനത ഇനി മുഖവിലയ്ക്കെടുക്കില്ല.

കേരള വിദ്യാഭ്യാസ നിയമത്തിന്റെ അന്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കെഎസ്‌ടിഎ സംഘടിപ്പിച്ച വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X