Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രനില്‍ പോകാമോ? ഗൂഗിള്‍ വെല്ലുവിളിക്കുന്നു!

Moonലോസ് ഏഞ്ചല്‍സ് : ഇക്കുറി നാസയെ ഒരു പാഠം പഠിപ്പിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. ചന്ദ്രനില്‍ പോകാന്‍ തയ്യാറുളള സ്വകാര്യയാത്രികര്‍ക്ക് മൂന്നു കോടി ഡോളര്‍ (130 കോടിയോളം രൂപ)സമ്മാനം നല്‍കാമെന്ന വെല്ലുവിളിയുമായി ബഹിരാകാശ പര്യവേഷണ മേഖലയിലേയ്ക്ക് ഗൂഗിള്‍ കടക്കുന്നു.

മനുഷ്യന്‍ നേരിട്ട് പോകേണ്ട. പകരം പ്രത്യേകം തയ്യാറാക്കിയ റോബോട്ടുകളെയാണ് അയയ്ക്കേണ്ടത്. ഈ റോബോട്ട് ഘടിപ്പിച്ച വാഹനം വികസിപ്പിച്ചെടുക്കുക എന്നതാണ് വെല്ലുവിളി.

ഗൂഗിളും എക്സ്പ്രൈസ് ഫൗണ്ടേഷനും ചേര്‍ന്നാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.. ചന്ദ്രനില്‍ ഇറങ്ങിയാല്‍ പോര, 500 മീറ്റര്‍ ചാന്ദ്ര മണ്ഡലത്തിലൂടെ റോവര്‍ യാത്ര ചെയ്യണം. ഫോട്ടോയും വീഡിയോ ദൃശ്യങ്ങളുമെടുത്ത് ഭൂമിയിലേയ്ക്ക് അയയ്ക്കണം. ഒരു ചാന്ദ്രദിവസം അവിടെ താമസിക്കുകയും വേണം.

ഫോട്ടോയുടെയും വീഡിയോയുടെയും ദൃശ്യമികവ് അനുസരിച്ച് ഒന്നാം സ്ഥാനക്കാരന് രണ്ടു കോടി ഡോളര്‍ സമ്മാം ലഭിക്കും. രണ്ടാം സമ്മാനം അഞ്ചു മില്യണ്‍ ഡോളറാണ്. ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിയുകയും 500 മീറ്റര്‍ സഞ്ചരിക്കുന്നതിലും മികവുറ്റ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും അയയ്ക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്താലാണ് രണ്ടാം സമ്മാനം.

സര്‍ക്കാരിന്റെ പ്രത്യേകിച്ച് നാസയുടെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും ഈ മേഖലയിലുളള കുത്തക തകര്‍ക്കാനാണ് ഗൂഗിളും എക്സ്പ്രൈസ് ഫൗണ്ടേഷനും ഒന്നിക്കുന്നത്. ലോകത്താകമാനമുളള സ്വകാര്യ ബഹിരാകാശ പര്യവേഷകര്‍ക്ക് ഊര്‍ജം പകരുന്നതാണ് ഈ വെല്ലുവിളി.

2012 വരെ വെല്ലുവിളി സ്വീകരിക്കാന്‍ സമയമുണ്ട്. അതുവരെയും വിജയികളാരുമില്ലെങ്കില്‍ 2014 വരെ ഒന്നരക്കോടി ഡോളര്‍ സമ്മാനത്തുകയില്‍ മത്സരം നീളും. സമ്മാനത്തുക 2014ല്‍ പകുതിയായി കുറയുമെന്ന് സാരം. 2014ല്‍ വെല്ലുവിളി പിന്‍വലിക്കാനാണ് ഗൂഗിളും ഫൗണ്ടേഷനും ഇപ്പോള്‍ ആലോചിക്കുന്നത്.

ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് ഇന്നുളള ഭാരിച്ച ചെലവ് ചുരുക്കാനുളള പുതിയ സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തത്തിന് ഈ വെല്ലുവിളി ഉപകരിക്കുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.

യാത്ര അത്ര എളുപ്പമാണെന്ന് കരുതേണ്ട. ഗൂഗിള്‍ മുന്നോട്ടുവയ്ക്കുന്ന ഈ വെല്ലുവിളി ഏറ്റെടുക്കാനുളള ചെലവ് മൂന്നോ കോടി ഡോളറിനുമപ്പുറമാകും. സ്പെയ്സ് ക്രാഫ്റ്റ് ഉണ്ടാക്കുന്നതു മുതല്‍ യാത്ര നടത്തി തിരിച്ചെത്തുന്നതു വരെയുളള ചെലവ് കണക്കിലെടുക്കുമ്പോള്‍ തടിച്ച പോക്കറ്റുകളോ ഭീമന്‍ ബാങ്കുകളുടെ പിന്‍ബലമോ ഉളളവര്‍ മാത്രം തല്‍ക്കാലം ഈ വെല്ലുവിളിയെക്കുറിച്ച് ആലോചിച്ചാല്‍ മതി.

1972ലാണ് മനുഷ്യന്‍ അവസാനമായി ചന്ദ്രനിലെത്തിയത്. 2020ല്‍ ചന്ദ്രനില്‍ സ്ഥിരമായ ക്യാമ്പ് സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് നാസയും വെളിപ്പെടുത്തിയിട്ടുണ്ട്. ശീതയുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്തേതു പോലുളള ബഹിരാകാശ മത്സരങ്ങള്‍ക്ക് സാധ്യത തുറക്കുകയാണ് ഗൂഗിളിന്റെയും എക്സ്പ്രൈസ് ഫൗണ്ടേഷന്റെയും ലക്ഷ്യം.

സ്വകാര്യ ബഹിരാകാശ യാത്രികരുടെ സ്വപ്നങ്ങള്‍ ഇതുവരെ ചന്ദ്രനിലേയ്ക്ക് നീണ്ടിട്ടില്ല. ഭൂമിയില്‍ നിന്നും 24000 മൈലുകളുടെ പരിധിയില്‍ വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ സ്വകാര്യസംരംഭകര്‍ക്ക് സ്വന്തമായുണ്ടെങ്കിലും അതിനപ്പുറമുളള ലോകം ഇപ്പോഴും സര്‍ക്കാര്‍ അധീനതയിലാണ്.

അതിന് മാറ്റം വരുമോ? ഗൂഗിളിന്റെ വെല്ലുവിളി ആരെങ്കിലും ഏറ്റെടുത്ത് വിജയിക്കുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+