Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാറ്റിംഗ് , തട്ടിക്കൊണ്ടുപോകല്‍, മതം മാറ്റല്‍: രണ്ടുപേര്‍ അറസ്റ്റില്‍

ദില്ലി: ഇന്റര്‍നെറ്റില്‍ ചാറ്റിങ്‌ നടത്തി വശീകരിച്ച് വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി മതംമാറ്റിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മലയാളികളായ രണ്ടു കംപ്യൂട്ടര്‍ എന്‍ജിനീയര്‍മാരെ അറസ്റ്റ്‌ ചെയ്‌തു.

ബാംഗൂരില്‍ ജോലി ചെയ്യുന്ന എറണാകുളം കലൂര്‍ സ്വദേശി യാസീന്‍ (31), ആലുവ സ്വദേശി ഷാജി യൂസുഫ്‌ (31) എന്നിവരാണ്‌ അറസ്റ്റിലായത്‌. മധുമിത മിശ്ര എന്ന ഡോക്ടറെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയി മതം മാറ്റിയതെന്നാണ് ആരോപണം

കോടതി ഇവരെ റിമാന്‍ഡ്‌ ചെയ്‌തു. തട്ടിക്കൊണ്ടുപോകലാണു പ്രഥമവിവര റിപ്പോര്‍ട്ടില്‍ ആരോപിച്ചതെങ്കിലും തബ്‌ലീഗ്‌ പ്രവര്‍ത്തകരായ ഈ യുവാക്കള്‍ മതമൗലികവാദപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നുവെന്ന സംശയം ചുമത്തി ഡല്‍ഹി പൊലീസിന്റെ സ്പെഷല്‍ സെല്ലാണു കേസ്‌ അന്വേഷിക്കുന്നത്‌.

അന്വേഷണ പുരോഗതി തിങ്കളാഴ്ച കോടതിയെ അറിയിച്ചേക്കും. മധുമിതയുടെ ഭര്‍ത്താവു ഡോക്ടര്‍ സുബിജയ്‌ സിന്‍ഹ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ ബാംഗൂരില്‍ ചെന്നു യാസീനെയും മധുമിതയെയും കസ്റ്റഡിയിലെടുത്തു ഡല്‍ഹിയിലേക്കു കൊണ്ടുവരികയായിരുന്നു.

യാസീനും ഷാജിയും തമ്മില്‍ കൈമാറിയ 600 ഇ-മെയിലുകളും ഫോണ്‍ സംഭാഷണങ്ങളും സംശയകരമായ സൂചനകള്‍ നല്‍കുന്നതും കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നതുമാണെന്നാണു തീസ്‌ ഹസാരി കോടതിയില്‍ സ്പെഷല്‍ സെല്ലിന്റെ കേസുകള്‍ പരിഗണിക്കുന്ന ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ സഞ്ജീവ്‌ ജെയിന്‍ മുന്‍പാകെ പൊലീസ്‌ വാദിച്ചത്‌.

അതിന്റെ അടിസ്ഥാനത്തില്‍, കൂടുതല്‍ അന്വേഷണമാകാമെന്നു കോടതി നിര്‍ദേശിക്കുകയായിരുന്നു. മധുമിത മിശ്രയെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ്‌ വീട്ടുകാര്‍ക്കൊപ്പം വിട്ടു.

യാസീനും ഷാജിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കാനും മഹാരാഷ്ട്രാ പൊലീസിനു കൈമാറാനും ശ്രമമുണ്ടായതായും സൂചനയുണ്ട്‌.

കഴിഞ്ഞ മൂന്നിനു ഭാര്യയെ കാണാതായ സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണു മധുമിത യാസീനുമായി സമ്പര്‍ക്കത്തിലായിരുന്നുവെന്നു മനസ്സിലായതെന്നു സുബിജയ്‌ സിന്‍ഹ പരാതിയില്‍ പറയുന്നു.

മധുമിതയെ ഏതോ മതമൗലികവാദ സംഘടനക്കാര്‍ തട്ടിയെടുത്ത്‌ അജ്ഞാത കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാവാം എന്ന സംശയവും ഉന്നയിക്കപ്പെട്ടു. യാസീന്‍ മധുമിതയെ വിവാഹം ചെയ്‌തുവെന്നും പൊലീസ്‌ ആരോപിക്കുന്നുണ്ട്‌.

യാസീനും മധുമിതയും സെപ്റ്റംബര്‍ 11ന്‌ ആണു പൊലീസിന്റെ പിടിയിലായത്‌. 13ന്‌ ഇവിടെയെത്തിയ ഷാജി ഒരു അഭിഭാഷകനുമൊത്താണു യാസീന്റെ വിവരങ്ങള്‍ അന്വേഷിക്കാന്‍ സ്പെഷല്‍ സെല്‍ ഓഫിസില്‍ ചെന്നത്‌. അവിടെവച്ചു ഷാജിയെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+