ദമ്പതികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിവാഹമോചനം
ചെന്നൈ: അമേരിക്കയിലും ഓസ്‌ത്രേലിയയിലുമായി കഴിയുന്ന യുവദമ്പതികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിവാഹമോചനം.
സോഫ്‌റ്റ് വേര്‍ പ്രൊഫഷണലുകളായ ഇരുവര്‍ക്കും കുടുംബ കോടതി പ്രിന്‍സിപ്പല്‍ ജഡ്‌ജി ആര്‍. ദേവദാസ് ഉത്തരവ് ഇ-മെയില്‍ ചെയ്‌തു.
കേസ് എടുക്കുന്ന സമയത്ത് കക്ഷികളില്‍ ഒരാളെങ്കിലും ഹാജരായിരിക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചുകൊണ്ടായിരുന്നു കോടതി നടപടി. ഇരുവരെയും ബന്ധുക്കള്‍ സ്‌ക്രീനില്‍ തിരിച്ചറിഞ്ഞു. 15 മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയായി.
അഭിപ്രായവ്യത്യാസവും ഒരുമിച്ചു ജീവിക്കാന്‍ കഴിയാത്ത സാഹചര്യവും ചൂണ്ടിക്കാണിച്ചാണ് ഇവര്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. ബന്ധം വേര്‍പെടുത്താനുള്ള നിര്‍ദ്ദിഷ്ട ആറുമാസ കാലയളവിലാണ് ഇരുവരും വിദേശത്തേയ്‌ക്ക് പോയത്.












Click it and Unblock the Notifications