Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗികത്തൊഴില്‍ നിയമാനുസൃതമാക്കണം: നളിനി ജമീല

Nalini Jameelaദില്ലി: ലൈംഗികത്തൊഴില്‍ നിയമാനുസൃതമാക്കണമെന്ന്‌‌ നളിനി ജമീല ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന തന്റെ ആത്മകഥയുടെ ഇംഗ്ലീഷ്‌ പരിഭാഷയെ ആസ്‌പദമാക്കി ഇന്ത്യ വുമണ്‍സ്‌ പ്രസ്‌ക്ലസ്സില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിയ്‌ക്കുകയായിരുന്നു അവര്‍.

ഏതൊരു ജീവിയുടെയും വികാരമാണ്‌ ലൈംഗികത. അതിനാല്‍ പുരുഷനെ വേണമെന്ന്‌ സ്‌ത്രീയ്‌ക്കു തോന്നുമ്പോള്‍ സ്‌ത്രീയ്‌ക്കും സ്‌ത്രീയെ വേണമെന്ന്‌ പുരുഷന്‌ തോന്നുമ്പോള്‍ പുരുഷനും സ്വാതന്ത്ര്യപൂര്‍വ്വം ഇടപെടാവുന്ന അവസ്ഥയുണ്ടാകണം.

അങ്ങനെ വന്നാല്‍ പല പേരുകളില്‍ ഇവിടെ നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ക്ക്‌ അറുതിവരും. പുരുഷന്മാര്‍ക്ക്‌ എവിടെയും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാം. എപ്പോള്‍ എവിടെ വേണമെങ്കിലും ഹോട്ടലുകളില്‍ മുറി ലഭിയ്‌ക്കും.

എന്നാല്‍ സ്‌ത്രീയ്‌ക്ക്‌ രാത്രി ഹോട്ടല്‍ മുറി വേണമെങ്കില്‍ പുരുഷന്‍ കൂടെ വേണമെന്ന സാഹചര്യമാണുള്ളത്‌. ഇതിനൊക്കെ മാറ്റം വരണം- ജമീല പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള നളിനിയ്‌ക്ക്‌ ഇത്രയൊക്കെ ചിന്തിയ്‌ക്കാനും പറയാനും സാഹചര്യമൊരുക്കിയത്‌ സംസ്ഥാനത്തെ സാമൂഹിക പുരോഗതിയും മികച്ച സാക്ഷരതാ നിരക്കുമാണെന്ന്‌ ഹിന്ദി നടി മിതാ വസിഷ്ട്‌ പറഞ്ഞു.

എന്നാല്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള ലൈംഗികത്തൊഴിലാളികളുടെ കാര്യം പരിതാപകരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+