കിളിരൂര്‍ വിഐപി വിവാദം: അന്വേഷണം പൂര്‍ത്തിയായി
ഏറ്റുമാനൂര്‍: കിളിരൂര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട വിഐപി വിവാദത്തെക്കുറിച്ച് പോലീസിന്റെ അന്വേഷണം പൂര്‍ത്തിയായി. സെപ്റ്റംബര്‍ അവസാനത്തോടെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വിഐപി മന്ത്രി പി.കെ ശ്രീമതിയാണെന്നാരോപിച്ച കിളിരൂര്‍-കവിയൂര്‍ കേസ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ രാജു പുഴക്കര നല്‍കിയ സ്വകാര്യ അന്യായത്തെത്തുടര്‍ന്നാണ് ഏറ്റുമാനൂര്‍ ഫസ്റ്റ്‌ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പോലീസിനോട് അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്.
തെള്ളകം മാതാ ആസ്പത്രിയിലെ ഡോക്ടര്‍ ശങ്കര്‍, ശാരിയുടെ മാതാപിതാക്കള്‍, രാജു പുഴക്കര, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ എം.സി ജോസഫൈന്‍, കൃഷ്ണകുമാരി രാജശേഖരന്‍ തുടങ്ങിയവരില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications