Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.വി രാഘവനെയും സുധാകരനെയും അറസ്റ്റ്‌ ചെയ്‌തു, വിട്ടയച്ചു

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളെജ്‌ ഭരണ സമിതിയിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പില്‍ ചെറിയ തോതില്‍ സംഘര്‍ഷം.

വോട്ടെടുപ്പ്‌ തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ എം.വി രാഘവനെയും കെ. സുധാകരനെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌.

യുഡിഎഫ്‌ നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ പ്രകടനം നടത്തിയ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ്‌ സ്റ്റേഷന്‌ നേര്‍ക്ക്‌ കല്ലേറ്‌ നടത്തി.

തിരഞ്ഞെടുപ്പ്‌ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന പേരില്‍ എം.വി രാഘവനെയും കെ. സുധാകരനെയും മറ്റ്‌ നേതാക്കളെയും പൊലീസ്‌ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ടൗണ്‍ പൊലീസ്‌ സ്റ്റേഷനില്‍ എത്തിയ ഇവരെ അറസ്റ്റ്‌ രേഖപ്പെടുത്തിയശേഷം ജാമ്യം നല്‍കി വിട്ടയച്ചു.

പിന്നീട്‌ എം.വി രാഘവന്റെയും സുധാകരന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ടൗണ്‍ പൊലീസ്‌ സ്റ്റേഷനുമുന്നില്‍ സത്യഗ്രഹമിരുന്നു.

പുലര്‍ച്ചെ പോളിംഗ്‌ സ്‌റ്റേഷനകത്തേയ്‌ക്ക്‌ എല്‍ഡിഎപ്‌ പ്രവര്‍ത്തകരെ കടത്തിവിട്ട ഉദ്യോഗസ്ഥര്‍ യുഡിഎഫ്‌ പ്രവര്‍ത്തകരെ കടത്തിവിട്ടില്ല എന്ന്‌ ആരോപിച്ച്‌ രാഘവനും സുധാകരനും പോളിംഗ്‌ ഓഫീസറെ ചോദ്യം ചെയ്‌തതിനാണ്‌ അറസ്‌റ്റ്‌.

കണ്ണൂര്‍ ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌. വൈകീട്ട്‌ അഞ്ചുമണിയോടെ ഫലമറിയാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+