വായ്‌പ വാഗ്‌ദാനം ചെയ്‌ത് പീഡനം: പാസ്റ്റര്‍ അറസ്റ്റില്‍
പട്ടിക്കാട്: വീട് പണിയാനായി വായ്‌പ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് സ്‌ത്രീയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റിലായി.
ആലപ്പുഴ സ്വദേശിയും പീടികപറമ്പില്‍ താമസക്കാരനുമായ കണ്ടത്തില്‍ കെ.ജെ സെബാസ്റ്റ്യനെ(48)യാണ് അറസ്റ്റ് ചെയ്‌തത്. ഇയാള്‍ പെന്തക്കോസ്‌ത് സഭയില്‍ പാസ്റ്ററായി പ്രവര്‍ത്തിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് സംഭവം വിശദീകരിയ്‌ക്കുന്നതിങ്ങനെ- പാണഞ്ചേരി ചാത്തക്കുളം ഭാഗത്ത് താമസിക്കുന്ന 40 വയസ്സുള്ള സ്‌ത്രീയ്‌ക്ക് വീട് പണിയ്‌ക്ക് കുറഞ്ഞ പലിശയില്‍ വായ്‌പ എടുത്തുകൊടുക്കണമെന്ന് പാസ്റ്റര്‍ സെബാസ്റ്റ്യന്‍ ഉറപ്പ് നല്‍കി.
വായ്‌പയ്‌ക്ക് ആവശ്യമുള്ള രേഖകള്‍ ശരിയാക്കാന്‍ ചെക്കുകള്‍ മുന്‍കൂറായി വാങ്ങി. ആലത്തൂരിലുള്ള സ്വകാര്യലോഡ്‌ജിലേയ്‌ക്ക് സ്‌ത്രീയെ പലതവണ കൊണ്ടുപോയി മാനഭംഗപ്പെടുത്തി. വായ്‌പ ലഭ്യമാക്കിയതുമില്ല.
രണ്ടുമാസം മുമ്പ് സ്‌ത്രീ പീച്ചി പൊലീസില്‍ പരാതിപ്പെട്ടു. ഇതുപ്രകാരം വെള്ളിയാഴ്‌ച വൈകീട്ട് പീടികപറമ്പിലെ വീട്ടില്‍ നിന്നാണ് പൊലീസ് പാസ്റ്ററെ അറസ്റ്റുചെയ്‌തത്. ബലാല്‍ത്സംഗത്തിനാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഇയാള്‍ക്ക് ഭാര്യയും മക്കളുമുണ്ട്.












Click it and Unblock the Notifications