കിളിരൂര്‍ കേസിലെ വിഐപി വിവാദം കെട്ടുകഥയാണെന്ന് പിണറായി
പയ്യന്നൂര്‍: കെപിസിസിയുടെ ചാനലിന്റെ അരങ്ങേറ്റം കൊഴുപ്പിക്കാനുള്ള കെട്ടുകഥയാണ് മന്ത്രി പി.കെ ശ്രീമതിയ്‌ക്കെതിരെ ഉയര്‍ന്നുവന്ന വിവാദമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
പീഡിപ്പിക്കപ്പെട്ട കുട്ടി ആശുപത്രിയില്‍ കിടന്നപ്പോള്‍ വിഐപി വിവാദം കത്തിനിന്ന സമയത്ത് ആശുപത്രിയില്‍ ചെന്ന താന്‍ ഡോക്ടറോട് വിഐപിയെക്കുറിച്ച് തിരക്കിയപ്പോള്‍ അങ്ങനെ പറഞ്ഞിരുന്നില്ലെന്നാണ് പറഞ്ഞത്.
മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ കുട്ടിയുടെ അച്ഛനോട് ചോദിച്ചപ്പോഴും പ്രത്യേക വിഐപി ഇല്ലെന്ന് പറഞ്ഞത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications