Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണപതി നഗ്നവിഗ്രഹം പ്രദര്‍ശിപ്പിച്ചത് വിവാദത്തില്‍

Lord Ganeshaടൊറോന്‍റോ: കാനഡയിലെ എഡ്മണ്ടന്‍ നഗരത്തില്‍ പൊതുപ്രദര്‍ശനത്തിന് നാല് ഗണപതി വിഗ്രഹങ്ങള്‍ ഹിന്ദുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ചെയ്തു. പൂര്‍ണ നഗ്നരൂപത്തിലുള്ള ഗണപതി വിഗ്രഹം പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്.

റ്യാന്‍ കോര്‍ട്ട് എന്ന ശില്പി നിര്‍മ്മിച്ച നഗ്നഗണപതി വിഗ്രഹങ്ങളാണ് ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയത്. ഹിന്ദു സമുദാ‍യ നേതാക്കളും പുരോഹിതരും ഉള്‍പ്പെടെയുള്ള 16 പേര്‍ ഒപ്പു വച്ച പരാതി നഗരത്തിലെ മേയറായ സ്റ്റീഫന്‍ മന്‍ഡലിന് നല്‍കിയിരുന്നു.

“ശില്പികള്‍ക്ക് വിഗ്രഹങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സ്വകാര്യ സ്ഥലങ്ങളുണ്ട്. എന്നാല്‍, ഇവിടെ പൊതുസ്ഥലത്താണ് പ്രദര്‍ശനം. ഗണപതിയെ അവഹേളിക്കുന്നതിന് സമാനമായ ശില്പങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്"- പരാതിക്കാരുടെ വക്താവ് അരന്‍ വെലന്‍ പറഞ്ഞു.

ഇന്ത്യന്‍ സംസ്കാരത്തില്‍ നഗ്നതയ്ക്കും കാമമുണര്‍ത്തുന്ന ശില്പങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ടെന്ന് ശില്പി കോര്‍ട്ട് പറഞ്ഞു. ക്ഷേത്രങ്ങളിലും മറ്റും ആത്മീയ പശ്ചാത്തലത്തിലാണ് രതി ബിംബങ്ങള്‍ കൊത്തിവച്ചിട്ടുള്ളതെന്നും കോര്‍ട്ടിന്‍റെ ശില്പങ്ങള്‍ ഹൈന്ദവ വിരുദ്ധമാണെന്നും പരാതിക്കാര്‍ തിരിച്ചടിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+