കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ: സിബിഐയ്ക്ക് ലാഘവബുദ്ധിയെന്ന്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ മരണത്തെക്കുറിച്ച്‌ സിബിഐ എസ്‌പി ആര്‍.എം.കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ പാളിച്ചകളുണ്ടെന്ന്‌ പരാതി. രാസ പരിശോധനാ വര്‍ക്ക്‌ രജിസ്റ്ററില്‍ വരുത്തിയ തിരുത്ത്‌ സിബിഐ ലാഘവ ബുദ്ധിയോടെ കാണുന്നുവെന്നാണ്‌ പ്രധാന ആരോപണം.

സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധനയും പോസ്റ്റുമോര്‍ട്ടവും നടത്തിയതുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്ന ദുരൂഹതകളിലേക്ക്‌ വെളിച്ചം വീശാന്‍ അന്വേഷണ സംഘം കാര്യമായി ശ്രമിക്കുന്നില്ലെന്നാണ്‌ സിബിഐ ഡയറക്ടര്‍ വിജയശങ്കറിന്‌ ലഭിച്ച പരാതിയിലുള്ളത്‌.

തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ എസ് സോമന്‍റെ നിര്‍ദേശപ്രകാരം ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ രാസപരിശോധനാവര്‍ക്ക്‌ രജിസ്റ്റര്‍ എട്ടിടത്ത്‌ വഴിവിട്ട രീതിയില്‍ തിരുത്തിയിട്ടുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. വിവാദമായ രാസപരിശോധനാ വര്‍ക്ക്‌ രജിസ്റ്റര്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ എറണാകുളത്തെയും തിരുവനന്തപുരത്തെയും സിജെഎം കോടതികളെ ഏപ്രിലില്‍ സിബിഐ സമീപിച്ചിരുന്നു.

എന്നാല്‍ ആ സമയത്ത്‌ രജിസ്റ്റര്‍ ഹൈദരാബാദില്‍ പരിശോധനക്ക്‌ അയച്ചിരിക്കുകയായിരുന്നതിനാല്‍ സിബിഐക്ക്‌ ലഭിച്ചില്ല. മെയ്‌ 21ന്‌ രജിസ്റ്റര്‍ തിരുവനന്തപുരത്ത്‌ തിരികെയെത്തിച്ചുവെങ്കിലും പിന്നീട്‌ കോടതിയില്‍ സിബിഐ അതിനായി അപേക്ഷ നല്‍കിയില്ല. അതേസമയം ദില്ലിയിലെ ഫോറന്‍സിക്‌ വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ വര്‍ക്ക്‌ രജിസ്റ്ററിലെ തിരുത്ത്‌ അനുവദനീയമായ അളവില്‍ മാത്രമാണെന്ന്‌ എറണാകുളം സിജെഎം കോടതിയില്‍ സപ്തംബര്‍ നാലിന്‌ അന്വേഷണസംഘം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്‌.

കോടതി ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന വര്‍ക്ക്‌ രജിസ്റ്ററില്‍ നേരിട്ട്‌ പരിശോധിക്കാതെ സിബിഐ ഈ നിഗമനത്തിലെത്തിയതിനെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ പരാതിയില്‍ വിമര്‍ശിച്ചു. സിസ്റ്റര്‍ അഭയയുടെ പോസ്റ്റുമോര്‍ട്ടം വര്‍ക്ക്‌ രജിസ്റ്റര്‍ തങ്ങള്‍ക്ക്‌ ലഭിച്ചതായി ഇടക്കാല റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X