ജാപ്പനീസ് യുവതികളെ മാനഭംഗപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍
ദില്ലി: ജാപ്പനീസ് വനിതകളെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രധാനപ്രതികളെ പൊലീസ് അറസ്റ്റുചെയ്‌തു.
യുവതികളുമായി ചങ്ങാത്തം സ്ഥാപിച്ച് ഇവരെ ചാരായം കഴിപ്പിച്ച് മയക്കി മാനഭംഗപ്പെടുത്തിയ സണ്ണി, റെയ്‌സ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
സണ്ണി നല്ല ഒഴുക്കോടെ ജാപ്പനീസ് ഭാഷ സംസാരിയ്‌ക്കുമെന്ന് പൊലീസ് അറിയിച്ചു. ഭാഷാ പ്രാവീണ്യം വെച്ചാണ് ഇവര്‍ യുവതികളുമായി ചങ്ങാത്തം സ്ഥാപിച്ചത്.
ഇത്തരം ഒരു സംഭവത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നാണ് യുവതികള്‍ താമസിച്ച സഫാരി ടൂറിസ്റ്റ് ഹോം അധികൃതര്‍ പറയുന്നത്. യുവതികള്‍ മൊബൈല്‍ ഫോണിലെടുത്ത ഫോട്ടോവെച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഇന്ത്യയില്‍ ഇതാദ്യമായാല്ല വിദേശ വനിതാ സഞ്ചാരികള്‍ക്കെതിരെ അക്രമം നടക്കുന്നത്. 2007 ജൂണില്‍ മണാലിയില്‍ വെച്ച് ഒരു സൗത്ത് കൊറിയക്കാരി മാനഭംഗത്തിനിരയാവുകയുണ്ടായി.
അതിന് മുമ്പ് 2006ല്‍ ജര്‍മ്മനിയില്‍ നിന്നെത്തിയ ഒരു സ്‌ത്രീയെ രാജസ്ഥാനിലെ അല്‍വാറില്‍ വെച്ച് ഒറീസ ഡിജിപിയുടെ പുത്രന്‍ മാനഭംഗപ്പെടുത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications