വിവാഹത്തിനായി ഇന്ത്യക്കാര്‍ നെറ്റില്‍ പരതുന്നു
ദില്ലി: ഇ-മെയില്‍ സൗകര്യത്തിനൊപ്പംതന്നെ ഇന്ത്യക്കാര്‍ വൈവാഹിക കാര്യങ്ങള്‍ക്കും ഡേറ്റിംഗിനും സോഷ്യന്‍ നെറ്റ് വര്‍ക്കിംഗിനുമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്.
നെറ്റ് ഉപയോഗങ്ങളില്‍ പതിമൂന്നാം സ്ഥാനത്താണത്രേ വൈവാഹിക കാര്യങ്ങള്‍ നില്‍ക്കുന്നത്. നാഗരിക ഇന്ത്യക്കാരില്‍ പകുതിപ്പേരും(48 ശതമാനം) ഇന്റര്‍നെറ്റിലൂടെ വിവാഹബന്ധങ്ങള്‍ തിരിഞ്ഞെടുക്കുന്നു. നെറ്റില്‍ കയറുമ്പോള്‍ ഇവര്‍ പ്രധാനമായും സഞ്ചരിയ്‌ക്കുന്നത് വൈവാഹിക സൈറ്റുകളിലൂടെയാണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ ഓണ്‍ലൈന്‍ 2007 എന്നപേരില്‍ ഓണ്‍ലൈന്‍ റിസര്‍ച്ച് കമ്പനിയായ ജക്‌സ്‌കണ്‍സള്‍ട് ആണ് സര്‍വ്വേ നടത്തിയത്. അറുപത് ശതമാനത്തോളം നെറ്റ് ഉപയോക്താക്കളുടെ ഉപയോഗ രീതി സാധാരണമാണ്. 37 ശതമാനം പേര്‍ വൈവാഹിക കാര്യങ്ങള്‍ക്കും ഓണ്‍ലൈന്‍ കമ്യൂണിറ്റികളില്‍ കയറുന്നതിനായും, ഡേറ്റിംഗിനായും നെറ്റ് ഉപയോഗിക്കുന്നു.
2006ല്‍ 9 ശതമാനം പേര്‍ മാത്രമാണ് ഈ ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത്. ഇത്തരം ഉപയോക്താക്കളുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനൊപ്പം തന്നെ ദക്ഷിണേന്ത്യക്കാരാണ് ഇന്റര്‍നെറ്റ് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നതെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications