ശ്രീമതിയും ശാരിയും ബന്ധപ്പെട്ടാല്‍ പ്രസവം നടക്കുമോയെന്ന് വി.എസ്
മണ്ണാര്‍ക്കാട്: കിളിരൂര്‍ കേസുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയ്‌ക്കെതിരെ യുഡിഎഫ് നടത്തുന്ന കുപ്രചരണം യഥാര്‍ത്ഥ കുറ്റക്കാരെ രക്ഷിക്കാനാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
ശ്രീമതിയും ശാരിയും ചേര്‍ന്നാല്‍ പ്രസവം നടക്കുമോ പുതുമടിശീലക്കാരുടെ മക്കളോ ഏതെങ്കിലും പ്രമാണിമാരോ ബന്ധപ്പെട്ടാലല്ലേ ശാരി പ്രസവിക്കുകയുള്ളു.
ഇതിറിയാമായിരുന്നിട്ടും മന്ത്രി ശ്രീമതി രാജിവെയ്‌ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്- അദ്ദേഹം ആരോപിച്ചു.
യഥാര്‍ത്ഥ കുറ്റവാളികലെ പിടികൂടാനുള്ള അന്വേഷണം വഴിതിരിച്ചുവിടുകയാണ് അവരുടെ ലക്ഷ്യം. കിളിരൂര്‍ സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്നും മന്ത്രി ശ്രീമതിയെ അവഹേളിക്കുന്ന തരത്തിലുള്ള നിലപാടാണുണ്ടായത്- അദ്ദേഹം കുറ്റപ്പെടുത്തി.
മണ്ണാര്‍ക്കാട്ട് സൈലന്റ് വാലി ബഫര്‍ സോണ്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications