സിപിഐ വഴങ്ങി, വിജിലന്‍സ് അന്വേഷിക്കും.
തിരുവനന്തപുരം : മെര്‍ക്കിസ്റ്റണ്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന സിപിഎം ആവശ്യത്തിന് ഒടുവില്‍ സിപിഐ കീഴടങ്ങി. ഇടപാടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു.
ഇരുമുന്നണികളുടെയും കാലത്തെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം മുന്നോട്ടു വച്ചത്.
സിപിഎമ്മിന്റെ ആവശ്യം സിപിഐ നേതാക്കളും മന്ത്രിമാരും പങ്കെടുത്ത യോഗം അംഗീകരിക്കുകയായിരുന്നു.
മെര്‍ക്കിസ്റ്റണ്‍ ഇടപാടിനെക്കുറിച്ച് യാതൊരു അന്വേഷണത്തിനും തയ്യാറല്ലെന്ന നിലപാടായിരുന്നു സിപിഐയ്ക്ക്. അന്വേഷണം നടത്തിയാല്‍ റവന്യൂ വനം മന്ത്രിമാര്‍ രാജിവെയ്ക്കേണ്ടി വരുമെന്ന തിരിച്ചറിവാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ സിപിഐയെ പ്രേരിപ്പിച്ചത്.
അതിനിടെ എസ്റ്റേറ്റ് പോക്കുവരവ് ചെയ്തതുമായി ബന്ധപ്പെട്ട് നെടുമങ്ങാട് താലൂക്ക് ഡെപ്യൂട്ടി തഹസല്‍ദാര്‍ മോഹനന്‍ പിളള, തെന്നൂര്‍ വില്ലേജ് ഓഫീസര്‍ കൃഷ്ണപിളള എന്നിവരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications