നയന്‍സിന്റെ അമ്മ മരിച്ചെന്ന് കളളവാര്‍ത്ത
ഹൈദരാബാദ് : നടി നയന്‍താരയുടെ അമ്മ മരിച്ചതായി വ്യാജവാര്‍ത്ത. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും തന്നെ ജീവനോടെ കാണണമെന്നുളളവര്‍ തിരുവല്ലയിലെ വീട്ടില്‍ വന്നാല്‍ മതിയെന്നും നയന്‍താരയുടെ മാതാവ് ഓമന കുര്യന്‍ രോഷത്തോടെ പ്രതികരിച്ചു.
ഹിന്ദു അടക്കമുളള പത്രങ്ങളാണ് നടി നയന്‍താരയുടെ അമ്മ കമലാ ദേവി കൊല്ലപ്പെട്ടെന്ന വാര്‍ത്ത നല്‍കിയത്. .
അജ്ഞാതരായ കൊലയാളികള്‍ നയന്‍താരയുടെ മാതാവ് 50 കിലോ സ്വര്‍ണവും പണവും മോഷ്ടിച്ചെന്നാണ് വാര്‍ത്ത.
ഹൈദരാബാദിലെ മധുര നഗറിലുളള വീട്ടില്‍ വച്ചായിരുന്നത്രേ സംഭവം. ഡാന്‍സ് ക്ലാസിനു പോയ നയന്‍താര തിരികെ വന്നപ്പോള്‍ കമലാദേവി മരിച്ചു കിടക്കുന്നതു കണ്ടെന്നും ഡ്രൈവര്‍ കൃഷ്ണമൂര്‍ത്തിയെ പൊലീസ് ചോദ്യം ചെയ്യുന്നുവെന്നും വാര്‍ത്ത തുടരുന്നു.
എന്നാല്‍ നയന്‍താരയ്ക്കെതിരെയുളള ലോബി പ്രചരിപ്പിക്കുന്ന വാര്‍ത്തയാണിതെന്നാണ് ഓമനാ കുര്യന്‍ പറയുന്നത്.












Click it and Unblock the Notifications