Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ അഴിച്ചുപണി: രാഹുല്‍ ഗാന്ധി ജനറല്‍ സെക്രട്ടറി

Rahul appointed as AICC general secretaryദില്ലി: രാഹുല്‍ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തകസമിതി അംഗമായും നിയമിച്ചുകൊണ്ട് കോണ്‍ഗ്രസ്‌ സംഘടനാ നേതൃത്വം പുനഃസംഘടിപ്പിച്ചു.

രാഹുലിനെക്കൂടാതെ ഒട്ടേറെ യുവാക്കളെയും പുതുമുഖങ്ങളെയും സംഘടനാനേതൃത്വത്തിലേക്ക്‌ കൊണ്ടുവന്നിട്ടുണ്ട്‌. ദളിത്‌, ബ്രാഹ്മണ, മുസ്‌ലിം അടിത്തറ വീണ്ടെടുക്കുന്നത്‌ ലക്ഷ്യമിട്ടുകൊണ്ടുള്ള പാര്‍ട്ടി പുനഃസംഘടനയാണ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി നടത്തിയിരിക്കുന്നത്‌.

23 അംഗ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയില്‍ കേരളത്തില്‍നിന്ന്‌ എ.കെആന്റണി മാത്രമേയുള്ളൂ. പ്രവര്‍ത്തകസമിതിയില്‍ ക്ഷണിതാവായിരുന്ന എം.എം ജേക്കബിനെ ഒഴിവാക്കി.

കേന്ദ്രമന്ത്രി വയലാര്‍ രവിയെ ഭാവിവെല്ലുവിളികള്‍ നേരിടുന്നതിന്‌ രൂപവത്‌കരിച്ച പ്രത്യേകസമിതിയില്‍ ഉള്‍പ്പെടുത്തി. കൊടിക്കുന്നില്‍ സുരേഷിനെ എഐസിസി സെക്രട്ടറിയായി നിയമിച്ചതാണ്‌ പ്രധാനപ്പെട്ട മറ്റൊരുകാര്യം. മലയാളികളായ ടോം വടക്കനും രഞ്ജി തോമസും എഐസിസി സെക്രട്ടറിമാരായി തുടരും.

ജനറല്‍സെക്രട്ടറി എന്ന നിലയില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌, എന്‍എസ്‌യുഐ എന്നിവയുടെ ചുമതലയാണ്‌ 37കാരനായ രാഹുലിന്‌ നല്‍കിയിട്ടുള്ളത്‌. വിദ്യാര്‍ഥി യുവജനവിഭാഗങ്ങളുടെ ചുമതല നല്‍കിയതുവഴി തിരഞ്ഞെടുപ്പില്‍ രാഹുലായിരിക്കും കോണ്‍ഗ്രസ്‌ പ്രചാരണത്തിന്‌ ചുക്കാന്‍പിടിക്കുക എന്ന സന്ദേശമാണ്‌ സോണിയ നല്‍കിയിരിക്കുന്നത്‌.

പുതുതായി ജനറല്‍സെക്രട്ടറിമാരായി നിയമിക്കപ്പെട്ട മുതിര്‍ന്ന നേതാവ്‌ മൊഹ്‌സിന കിഡ്വായിക്കാണ്‌ കേരളത്തിന്റെ ചുമതല. കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന വീരപ്പമൊയ്‌ലിക്ക്‌ ആന്ധ്ര, അസം സംസ്ഥാനങ്ങളുടെയും, എഐസിസി മാധ്യമ വിഭാഗത്തിന്റെയും ചുമതല നല്‍കിയിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+