Get Updates
Get notified of breaking news, exclusive insights, and must-see stories!

കിളിരൂര്‍: പ്രതികള്‍ക്ക്‌ സമന്‍സ്‌ അയക്കാന്‍ സിബിഐ

കൊച്ചി: കിളിരൂര്‍ സ്‌ത്രീ പീഡനക്കേസിലെ പ്രതികള്‍ക്ക്‌ സമന്‍സ്‌ അയക്കണമെന്ന്‌ ചീഫ്‌ ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയോട്‌ സിബിഐ അഭ്യര്‍ത്ഥിച്ചു.

സിബിഐയുയെയും പീഡനത്തെത്തുടര്‍ന്ന്‌ മരിച്ച ശാരിയുടെ പിതാവ്‌ സുരേന്ദ്രന്റെയും വാദം കേള്‍ക്കുന്നതിനായി കേസ്‌ ഒക്ടോബര്‍ ഒന്നിന്‌ മാറ്റിവെച്ചുകൊണ്ട്‌ ചീഫ്‌ ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ ടി.കെ മധു ഉത്തരവിട്ടു.

ടിവി സീരിയല്‍ നിര്‍മ്മാതാവ്‌ ലതാ നായര്‍ ഉള്‍പ്പെടെ ഒന്‍പത്‌ പ്രതികളാണ്‌ സിബിഐയുെട കുറ്റപത്രത്തിലുള്ളത്‌. കുറ്റപത്രം സ്വീകരിയ്‌ക്കണമോ വേണ്ടയോ എന്ന്‌ മജിസ്‌ട്രേട്ടിന്‌ തീരുമാനിയ്‌ക്കാം. കുറ്റപത്രം തൃപ്‌തികരമല്ലെങ്കില്‍ ഇനിയും കൂടുതല്‍ അന്വേഷണത്തിന്‌ മജിസ്‌ട്രേട്ടിന്‌ ഉത്തരവിടാം.

കുറ്റപത്രം അപൂര്‍ണ്ണമാണെന്നും തനിയ്‌ക്ക്‌ അതിനെതിരെ ആക്ഷേപം ഉന്നയിക്കാനുണ്ടെന്നും ശാരിയുടെ പിതാവ്‌ കോടതിയെ അറിയിച്ചിട്ടുണ്ട്‌.
നിഷ്‌പക്ഷ അന്വേഷണം സിബിഐ നടത്തിയിട്ടില്ലെന്നും കൂടുതലുള്ള പ്രിതഖലെ പിടികൂടിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. തെളിവുകള്‍ ഹാജരാക്കിയാല്‍ അത്‌ പരിഗണിക്കാമെന്നാണ്‌ കോടതി അറിയിച്ചിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+