രോഗത്തില്‍ മനംനൊന്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു
കൊച്ചി: ലേക് ഷോര്‍ ആശുപത്രിയില്‍ ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ ആത്മഹത്യ ചെയ്തു.
അച്ഛനും അമ്മയും മകനുമാണ് ജീവനൊടുക്കിയത്. തൃശൂര്‍ തൃത്താലൂര്‍ കുണ്ടോളി വീട്ടല്‍ കെ വി ദാസന്‍(52), ഭാര്യ ലത(42), മകന്‍ ജിസ്ലിന്‍ (15) എന്നിവരാണ് മരിച്ചത്.
മകന്‍ ജിസ്ലിന് രക്താര്‍ബുദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൂട്ട ആത്മഹത്യയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇവരെ ആശുപത്രിമുറിയില്‍ മരിച്ച നിലയില്‍ കണ് ടെത്തിയത്.
ആപ്പിള്‍ ജ്യൂസില്‍ ഫ്യൂരിഡാന്‍ കലര്‍ത്തി കഴിച്ചതാണ് മരണ കാരണമെന്ന് പ്രാഥമികമായി നിരീക്ഷിക്കുന്നതായി പോലീസ് അറിയിച്ചു. മകന്‍ ജെസ്ലിന് തലയ്ക്ക് ശസ്ത്രക്രിയ നടത്താനാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്.
എന്നാല്‍ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ജെസ്ലിന് ക്യാന്‍സറാണെന്ന് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇതിനുശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി പൊലിസ് പറഞ്ഞു. ജസ്ലിന് സിജി, ജിജി, ലിജി എന്നീ മൂന്ന് സഹോദരിമാരും ഉണ്ട്. ഇവര്‍ വിവാഹിതരാണ്. ആദ്യ ഭാര്യ മരിച്ചതിനെത്തുടര്‍ന്നാണ് ബസ് ഡ്രൈവറായ ദാസന്‍ ലതയെ വിവാഹം കഴിച്ചത്.












Click it and Unblock the Notifications