ടൈറ്റാനിക് താക്കോല്‍ 7,211,061.61 രൂപയ്‌ക്ക് വിറ്റു
ലണ്ടന്‍: ടൈറ്റാനിക്കിനെ അപകടത്തില്‍ നിന്നും രക്ഷിച്ചേയ്‌ക്കാമായിരുന്ന താക്കോല്‍ 90,000 പൗണ്ടിന് (7,211,061.61 രൂപ) ലേലം ചെയ്‌തു.
കപ്പലിലുണ്ടായിരുന്ന ദൂരദര്‍ശനി അടങ്ങിയ ലോക്കറിന്റെ താക്കോലാണ് ഇത്. 1912ല്‍ സൗത്തംപ്‌റ്റണില്‍ നിന്നും യാത്രതിരിയ്‌ക്കുമ്പോള്‍ ഈ താക്കോല്‍ കപ്പലില്‍ ഉണ്ടായിരുന്നില്ല. രണ്ടാം നാവികനായ ഡേവിഡ് ബ്ലയറിന്റെ കയ്യിലായിരുന്ന ആ സമയത്ത് താക്കോല്‍ ഉണ്ടായിരുന്നത്.
കപ്പലില്‍ നിന്നും സ്ഥലം മാറ്റപ്പെട്ടപ്പോള്‍ ഇദ്ദേഹം താക്കോല്‍ തിരികെ ഏല്‍പ്പിക്കാന്‍ മറന്ന് കൂടെ കൊണ്ടുപോരുകയായിരുന്നു.
ഒരു പക്ഷേ ആ ലോക്കറിനുള്ളിലുള്ള ദൂരദര്‍ശിനി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അപകടത്തിന് കാരണമായ മഞ്ഞുപാളിയില്‍ കപ്പല്‍ ഇടിയ്‌ക്കാതിരിയ്‌ക്കുകയും 1500 യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെടുകയും ചെയ്യുമായിരുന്നു.
ബെല്‍ജിയം ആസ്ഥാനമായ ഒരു വജ്രക്കമ്പനിയുടമയാണ് താക്കോല്‍ ലേലത്തില്‍ സ്വന്തമാക്കിയത്.












Click it and Unblock the Notifications