ഇന്ത്യക്കാരുടേത് ആവേശകരമായ ലൈംഗിക ജീവിതം
ദില്ലി: ലോകത്തില്‍ വെച്ചേറ്റവും ആവേശകരമായ ലൈംഗിക ജീവിതം നയിക്കുന്നവരില്‍ ഇന്ത്യന്‍ നഗരങ്ങളിലെ ദമ്പതിമാരും ഉള്‍പ്പെടുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്.
ആവേശകരമായ ലൈംഗിക ജീവിതം നയിക്കുന്നവരില്‍ ഏറ്റവും മുന്‍ നിരയില്‍ നില്‍ക്കുന്നത് മെക്സിക്കന്‍ ജനതയും(80 ശതമാനം) ഗ്രീക്കുകാരും(76ശതമാനം) ആണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ ജനതയുടെ 74 ശതമാനം പേരും കിടപ്പറയില്‍ തങ്ങളുടെ താല്പര്യങ്ങള് തുറന്നുപറയാന്‍ മടിയില്ലാത്തവരാണ്. എന്നാല്‍ ലോകജനതയെ മൊത്തത്തിലെടുക്കുമ്പോള്‍ 58 ശതമാനം പേര്‍മാത്രമേ കിടപ്പറയില്‍ ലൈംഗിക ഭാവനകളും ആഗ്രഹങ്ങളും തുറന്നുപറയുന്നുള്ളു. യുകെയിലെ ജനങ്ങളില്‍ 49 ശതമാനം പേര്‍മാത്രമാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറാകുന്നത്.
സെക് ഷ്വല്‍ വെല്‍ബീയിംഗ് ഗ്ലോബല്‍ സര്‍വ്വെ എന്ന പേരില്‍ ഡ്യൂറക്സ് ആണ് സര്‍വ്വേ നടത്തിയത്. 26 രാജ്യങ്ങളില്‍ നിന്നായി 26,000 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
ഇന്ത്യന്‍ ജനതയുടെ 69 ശതമാനം പേരും തങ്ങളുടെ ലൈംഗിക ജീവിതം ആവേശകരമാണെന്ന് തന്നെ വിശ്വസിക്കുന്നവരാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ 38 ശതമാനംപേരും ഫ്രാന്‍സിലെ 36 ശതമാനം പേരും മാത്രമേ ഇത്തരത്തില്‍ ചിന്തിയ്ക്കുന്നുള്ളു.
അതുപോലെ തന്നെ 63 ശതമാനം ഇന്ത്യക്കാര്‍ ലൈംഗിത ജീവിതത്തില്‍ വ്യത്യസ്തതകള്‍ ആഗ്രഹിക്കുകയും അവ ജീവിതത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. യുകെയിലെ 47 ശതമാനം പേരും, ജപ്പാനില്‍ 9 ശതമാനം പേരുംമാത്രമേ ഇത്തരമൊരു സമീപനം കൈക്കൊള്ളുന്നുള്ളു. 
ഇന്ത്യക്കാരുടെ ലൈംഗിക ജീവിതത്തില്‍ രസകരങ്ങളായ മറ്റു കാര്യങ്ങളുമുണ്ടെന്ന് സര്‍വ്വേ റിപ്പോര്ട്ടില്പറയുന്നു. അവയിങ്ങനെ- കിടപ്പറയില്‍ പുതിയ ഏതു തരം പരീക്ഷണങ്ങള്‍ക്കും ഇന്ത്യന്‍ ദമ്പതികള്‍ തയ്യാറാണ്. മനോഹരമായ അടിവസ്ത്രങ്ങള്‍ ധരിയ്ക്കുന്നതുള്പ്പെടെ ഇണയെ ആകര്‍ഷിക്കാന്‍ ഏതുതരം രീതികള്‍ കൈക്കൊള്ളാനും ഇവര്‍ തയ്യാറാകുന്നു.
ഇതിനൊപ്പം തന്നെ ലൈംഗിക ജീവിതം കൂടുതല്‍ ആവേശകരമാക്കാന്‍ സെക്സ് ടോയ്സും വിപണിയില്‍ കിട്ടുന്ന മറ്റുല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യക്കാരനായ ഒരു പുരുഷന് ശരാശരി ആറ് കാമുകിമാരും സ്ത്രീകള്‍ക്ക് ശരാശരി രണ്ടുകാമുകന്മാരുമെങ്കിലുമുണ്ടെന്നും സര്‍വ്വെയില്‍ പറയുന്നു.
യുകെയില്‍ പുരുഷന്മാര് 16ഉം സ്ത്രീകള്‍ പത്തും വരെ ഇണകളെ സ്വീകരിയ്ക്കുന്നുണ്ട്. ആഗോളതലത്തില്‍ പുരുഷന്മാര്ക്ക് 13ഉം സ്ത്രീകള്‍ക്ക് 7ഉം പങ്കാളികളുണ്ടായിരിക്കുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്.
എന്താണ് ലൈംഗിക ജീവിതത്തെ കൂടുതല്‍ സമ്പുഷ്ടമാക്കുന്നത് എന്ന ചോദ്യത്തിന് പ്രണയമാണെന്നാണ് 47 ശതമാനം ഇന്ത്യക്കാരും ഉത്തരം നല്‍കുന്നത്. 46പേരുടെ അഭിപ്രായപ്രകാരം തമാശയാണ് ലൈംഗിക ജീവിതത്തെ ആവേശകരമാക്കുന്നത്.
ഇവരെല്ലാം തന്നെ തങ്ങളുടെ പങ്കാളിയ്ക്കൊപ്പം കൂടുതല്‍ സമയം ചെലവിടാനും പങ്കാളിയ്ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ പഠിയ്ക്കാനും മനസ്സിലാക്കാനും തയ്യാറാകുന്നുമുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications