നര്‍മ്മം: ദമ്പതിമാരുടെ പ്രണയലേഖനം
ഭര്‍ത്താവ് ഭാര്യയ്‌ക്കയച്ച് കത്ത്,
ഡിയര്‍ സ്വീറ്റ്‌ഹാര്‍ട്ട്,
ഈ മാസം എനിക്ക് പണമയക്കാന്‍ കഴിയില്ല, അതുകൊണ്ട് ഞാന്‍ 100 ചുംബനങ്ങള്‍ അയക്കുന്നു. നീ എന്റെ പ്രാണേശ്വരിയാണ്.
സ്‌നേഹപൂര്‍വ്വം,
രാമന്‍
കുറച്ചുദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന് ഭാര്യയുടെ മറുപടി കത്ത് ലഭിച്ചു.
ഡിയറസ്റ്റ് സ്വീറ്റ്‌ഹാര്‍ട്ട്,
100 ചുംബനങ്ങള്‍ക്ക് നന്ദി. ഈ മാസത്തെ ചിലവുകളുടെ വിശദാംശങ്ങള്‍ താഴെ കുറിക്കുന്നു.
1) രണ്ട് ചുംബനങ്ങള്‍ക്ക് പകരം ഒരു മാസം പാല്‍ തരാമെന്ന് പാല്‍ക്കാരന്‍ സമ്മതിച്ചു.
2) ഏഴു ചുംബനങ്ങള്‍ക്ക് ശേഷമെ വൈദ്യുതി ബില്ല് വാങ്ങാന്‍ വന്നയാള്‍ സമ്മതിച്ചുളളൂ.
3) വീടുവാടകയ്‌ക്ക് പകരമായി നമ്മുടെ വീടുടമസ്ഥന്‍ ദിവസവും വന്ന് രണ്ടുംമൂന്നും ചുംബനങ്ങള്‍ സ്വീകരിക്കും.
4) സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഉടമയ്‌ക്ക് ചുംബനം മാത്രം പോരാ, അത്‌കൊണ്ട് ഞാന്‍ വേറെ ചില ഐറ്റംസ് കൂടി കൊടുക്കേണ്ടി വന്നു.
5) മറ്റു അല്ലറചില്ലറ ചെലവുകള്‍ക്കായി 40 ചുംബനങ്ങള്‍ പാഴായി.
എന്നാലും എന്നെയോര്‍ത്ത് വിഷമിക്കേണ്ട, കാരണം 35 ചുംബനങ്ങള്‍ ഇനിയുമുണ്ട് ബാക്കി. അത് കൊണ്ട് ഈ മാസം കഴിച്ചുകൂട്ടാമെന്ന് പ്രതീക്ഷിക്കുന്നു. വരുന്ന മാസങ്ങളിലും ഇതേ പോലെ ചിലവഴിക്കട്ടെ.
സസ്‌നേഹം,
സീത












Click it and Unblock the Notifications