Get Updates
Get notified of breaking news, exclusive insights, and must-see stories!

ശക്തിപോര, രാജു നാരായണസ്വാമിയെ സ്ഥലം മാറ്റി

തിരുവനന്തപുരം: ഇടുക്കി ജില്ലാ കളക്ടര്‍ രാജു നാരായാണസ്വാമിയെ പത്തനംതിട്ടയിലേയ്‌ക്ക്‌ സ്ഥലം മാറ്റി. നാരായണസ്വാമിയ്‌ക്ക്‌ പകരം പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന അശോക്‌ കുമാറിനെ ഇടുക്കി ജില്ലാ കളക്ടറായി നിയമിച്ചു.

പി.ജെ ജോസഫുമായി ബന്ധപ്പെട്ട പ്രശ്‌നം മൂലമല്ല സ്വാമിയെ സ്ഥലം മാറ്റിയതെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌.

ഇടുക്കിയില്‍ കുറച്ചുകൂടി ശക്തനായ ഒരാളെ ആവശ്യമായതിനാലാണ്‌ കളക്ടറെ മാറ്റി നിയമിച്ചത്‌- മന്ത്രി സഭാ തീരുമാനങ്ങള്‍ അറിയിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

മൂന്നാര്‍ ഒഴിപ്പിക്കല്‍ പ്രത്യേക ദൗത്യ സംഘത്തിലുണ്ടായിരുന്ന സുരേഷ്‌ കുമാറിന്റെ പേരിലുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ല. അത്‌ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട്‌ ഉണ്ടായതാണ്‌.

സുരേഷ്‌ കുമാറിന്‌ വിട്ടുമാറാത്ത തലവേദനയും കണ്ണിന്‌ കാഴ്‌ചകുറയലും വന്നത്‌ മൂലമാണ്‌ അവധിയില്‍ പ്രവേശിച്ചത്‌- വി.എസ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+