കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസ്ഥാനം: പി.ജെ ജോസഫ്‌ കരുനീക്കം നടത്തുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്‌ (ജെ) ചെയര്‍മാന്‍ പി.ജെ ജോസഫ്‌ മന്ത്രിസ്ഥാനത്തേയ്‌ക്ക്‌ മടങ്ങാന്‍ കരുനീക്കം നടത്തുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവരെ സന്ദര്‍ശിച്ച്‌ താന്‍ മന്ത്രി സ്ഥാനത്തേയ്‌ക്ക്‌ വരാന്‍ ആഗ്രഹിക്കുന്നുവെന്ന്‌ ജോസഫ്‌ അറിയിച്ചിട്ടുണ്ട്‌.

തമിഴ്‌നാട്‌ പൊലീസിന്‌ കീഴിലുള്ള വിമാനയാത്രാ വിവാദക്കേസില്‍ അനുകൂല തീരുമാനമാണത്രേ ജോസഫ്‌ പ്രതീക്ഷിയ്‌ക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ മന്ത്രി സ്ഥാനത്തേയ്‌ക്ക്‌ തിരിച്ചെത്താന്‍ കരുനീക്കങ്ങള്‍ നടത്തുന്നത്‌. ജോസഫ്‌ കാര്യം അറിയിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയും പിണറായിയും പ്രതികരണങ്ങള്‍ അറിയിച്ചിട്ടില്ല.

സെപ്‌റ്റംബര്‍ 30ന്‌ കോട്ടയത്ത്‌ പാര്‍ട്ടി ഉന്നതാധികാര സമിതിയോഗം ചേര്‍ന്ന്‌ പുതിയ മന്ത്രിയെ തീരുമാനിയ്‌ക്കുമെന്നും നാലിന്‌ സത്യപ്രതിജ്ഞ നടത്തണമെന്നുമാണ്‌ ജോസഫിന്റെ നിലപാട്‌. മന്ത്രിസ്ഥാനം ഒഴിച്ചിട്ട്‌ ഏറെക്കാലം മുന്നണിയില്‍ തുടരാന്‍ കഴിയില്ലെന്ന ചിന്തയാണ്‌ ഈ വിഴിയ്‌ക്ക്‌ നീങ്ങാന്‍ ജോസഫ്‌ ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നത്‌.

എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ പി.ജെ ജോസഫ്‌ തന്നെ മന്ത്രിയാകണമെന്നും അതിന്‌ കഴിയാതെ വന്നാല്‍ മാത്രം മോന്‍സ്‌ ജോസഫോ വി. സുരേന്ദ്രന്‍ പിള്ളയോ ഈ സ്ഥാനത്തേയ്‌ക്ക്‌ കടന്നുവരണമെന്നുമാണ്‌ പാര്‍ട്ടിയുടെ തീരുമാനം.

വിമാനയാത്രാ വിവാദക്കേസ്‌ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട്‌ പി.ജെ ജോസഫ്‌ ചെന്നൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിച്ചുകൊണ്ട്‌ ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ്‌ കോടതി നിര്‍ദ്ദേശിച്ചത്‌.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒക്ടോബര്‍ ഏഴുവരെ തമിഴ്‌നാട്‌ പൊലീസിന്‌ സമയമുണ്ട്‌. സെപ്‌റ്റംബര്‍ 30നകം അന്വേഷണ റിപ്പോര്‍ട്ട്‌ ഫയല്‍ ചെയ്യാനിടയില്ലെന്നാണ്‌ സൂചന.

സംസ്ഥാന സര്‍ക്കാറിന്റെ കൈവശം ഐജി ബി. സന്ധ്യ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഉണ്ട്‌. ഈ റിപ്പോര്‍ട്ടില്‍ ജോസഫ്‌ കുറ്റക്കാരനാണെന്നാണ്‌ പറയുന്നത്‌. തമിഴ്‌നാട്‌ പൊലീസ്‌ നല്‍കുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ചായിരിക്കും മന്ത്രിസ്ഥാനത്തേയ്‌ക്കുള്ള ജോസഫിന്റെ ഭാവി നിശ്ചയിക്കപ്പെടുക.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X