നര്‍മ്മം: ഐടി മേഖലയില്‍ സിഐടിയു സേവനം
സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (ഐടി)
കേരള മേഖല
സര്‍ക്കുലര്‍
വിഷയം: അപ് ലോഡിങ് ഡൗണ്‍ലോഡിങ് ചാര്‍ജുകള്‍
സഖാക്കളെ ,
അപ് ലോഡിങ്ങിനും ഡൗണ്‍ലോഡിങ്ങിനും ചുമട്ടു/അട്ടിമറി കൂലി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്ന വിവരം അറിയിച്ചുകൊളളട്ടെ.
റേറ്റുകള്‍
1) ഒരു എംബി ഡൗണ്‍ലോഡ് ചെയ്യാന്‍ (ഇറക്കുകൂലി) നിങ്ങള്‍ ട്രേഡ് യൂണിയന് 100 രൂപ അടയ്‌ക്കണം. എന്നാല്‍ അപ് ലോഡിങ് (കയറ്റു കൂലി)ന് 90 രൂപ മാത്രമാണ് തല്‍ക്കാലം ഈടാക്കുന്നത്.
2) ഓരോ ഫയലും തിരയുന്നതിന് (സെര്‍ച്ച് ഫയല്‍) (നോക്കു കൂലി) 50 രൂപയാണ് കൂലി.
3)ഒരു ഫയല്‍ കോപ്പി പേസ്റ്റ് ചെയ്യുന്നതിന് (ചുമട്ടു കൂലി) 25 രൂപയായിരിക്കും കൂലി.
എന്‍ബി:
1) 10.2% സേവനനികുതിയും ഇതിന് പുറമേയുണ്ട്.
2)വിദ്യാഭ്യാസ സെസ്സ് നല്‍കേണ്ട ആവശ്യമില്ല, കാരണം അത് നമ്മുക്ക് പറഞ്ഞിട്ടുളളതല്ല.












Click it and Unblock the Notifications