ബലാല്‍സംഗം: പ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്നു
മുംബൈ: ബലാല്‍സംഗക്കേസിലെ പ്രതിയെ സ്‌ത്രീകളുള്‍പ്പെടെയുള്ള ആദിവാസി സംഘം തല്ലിക്കൊന്നു. വിരാറിലാണ് സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആദിവാസി സ്‌ത്രീകളെ പൊലീസ് അറസ്റ്റുചെയ്‌തു. മുംബൈ-അഹമ്മദാബാദ് ഹൈവേയ്‌ക്കു സമീപം ഭക്ഷണശാല നടത്തുന്ന ധന്‍ജി റാവലിനെ്(45)യാണ് ജനക്കൂട്ടം തല്ലിക്കൊന്നത്.
ഇയാള്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്‌ത്രീയെ ബലാല്‍സംഗം ചെയ്‌തതായാണ് കേസ്. ഭക്ഷണശാലയ്‌ക്കു സമീപം കിടന്നുറങ്ങിയ സ്‌ത്രീയെയാണത്രേ ഇയാല്‍ ബലാല്‍സംഗം ചെയ്‌തത്.
സംഭവം അറിഞ്ഞ് ജനക്കൂട്ടം ഭക്ഷണശാലയുടെ മുമ്പിലെത്തി ധന്‍ജി റാവലിനെ മര്‍ദ്ദിയ്‌ക്കുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിയ്‌ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റുചെയ്‌ത സ്‌ത്രീകളെ ബുധനാഴ്‌ച വസായ് സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications