വിഎസ് അയച്ച മൂന്ന് പൂച്ചകളും ചത്തു: ചെന്നിത്തല
ആലപ്പുഴ: ഇടുക്കി ജില്ലാ കളക്ടര്‍ രാജുനാരായണ സ്വാമിയെ മാറ്റിയതോടെ ഭൂമി മാഫിയയ്‌ക്കെതിരെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വീട്ട മൂന്നു പൂച്ചകളും ചത്തിരിയ്‌ക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
അധികാരക്കസേര സംരക്ഷിയ്‌ക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് രാജുനാരായണസ്വാമിയുടെ സ്ഥലം മാറ്റം. ഭൂമി കയ്യേറ്റക്കാര്‍ക്ക് വേണ്ടി അച്യുതാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച വാദഗതികള്‍ ഇപ്പോള്‍ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്.
ജനങ്ങളിലുണ്ടായിരുന്ന മതിപ്പ് മുഖ്യമന്ത്രി തന്നെ ഇല്ലാതാക്കി. മുന്‍മന്ത്രി പി.ജെ ജോസഫ് ആദിവാസികളുടെ ഭൂമി കൈവശപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതാകാം രാജുനാരായണസ്വാമിയുടെ സ്ഥലം മാറ്റത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്-രമേശ് ചെന്നിത്തല പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications