അഭയ: വര്‍ക്ക് ബുക്ക് തിരുത്തിയ കേസിന്റെ വിചാരണ ഇന്ന്
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധന നടത്തിയ വര്‍ക്ക് രജിസ്‌റ്ററില്‍ തിരുത്തല്‍ വരുത്തിയ കേസിന്റെ വിചാരണ തിരുവനന്തപുരം ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വ്യാഴാഴ്‌ച ആരംഭിയ്‌ക്കും.
മുന്‍ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍. ഗീത, മുന്‍ ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍ എം. ചിത്ര എന്നിവരാണ് കേസിലെ പ്രതികള്‍.
ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്റെ മൊഴിയാണ് മജിസ്‌ട്രേട്ട് പി.മുരളീധരന്റ മുമ്പാകെ ആദ്യം രേഖപ്പെടുത്തുക. കേസുമായി ബന്ധപ്പെട്ട് ഗീതയെയും ചിത്രയെയും ജൂണ്‍ 7മുതല്‍ സര്‍വ്വീസില്‍ നിന്നും സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്‌തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications