ഒണ്‍ ഇന്ത്യ പേജുകള്‍ ഇപ്പോള്‍ മൊബൈലില്‍
ഒണ്‍ഇന്ത്യയുടെ വായനക്കാര്‍ക്ക് വാര്‍ത്തകള്‍ ഇനി വിരല്‍ത്തുമ്പില്‍. നിങ്ങളുടെ സ്വന്തം മൊബൈലില്‍ ഇനി ദാറ്റ്‌സ്‌മലയാളം ഉള്‍പ്പെടെയുള്ള ഒണ്‍ഇന്ത്യയുടെ ഭാഷാപോര്‍ട്ടലില്‍ നിന്നുള്ള വാര്‍ത്തകള്‍ വായിയ്‌ക്കാന്‍ കഴിയും. ഇതിനായി ഒണ്‍ഇന്ത്യയുടെ ഡോട്ട് മൊബി സൈറ്റുകള്‍ തയ്യാറായി.
മലയാളത്തിനൊപ്പംതന്നെ ഇംഗ്ലീഷ്, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഒണ്‍ഇന്ത്യ മൊബൈല്‍ സൈറ്റുകള്‍ ലഭ്യമാണ്.
ജിപിആര്‍എസ് സൗകര്യമുള്ള മൊബൈലില്‍ thatsmalayalam.oneindia.mobi എന്ന യുആര്‍എല്‍ ഉപയോഗിച്ച് സൈറ്റ് പേജുകള്‍ ലഭ്യമാകും. ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള വാര്‍ത്തകളും ചലച്ചിത്ര വാര്‍ത്തകളുമാണ് ദാറ്റ്‌സ് മലയാളം മൊബൈലില്‍ ലഭ്യമാവുക.
വാര്‍ത്തകള്‍ക്കൊപ്പം തന്നെ ക്ലാസിഫൈഡ്‌സ്, വിവിധ ഭാഷകളിലുള്ള ടിവി പരിപാടികള്‍, വിവിധ നഗരങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും ഡോട്ട് മൊബിയില്‍ ലഭ്യമാണ്.
ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഏതാണെങ്കിലും ഒരു പ്രശ്‌നവും കൂടാതെ വായനക്കാര്‍ക്ക് വിവരങ്ങള്‍ എത്തിയ്‌ക്കാനുള്ള ഒണ്‍ ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായാണ് മൊബൈല്‍ പേജുകള്‍ ലഭ്യമാക്കുന്നത്.
എല്ലാ മൊബൈല്‍ ഫോണുകളിലും എളുപ്പത്തില്‍ ലഭ്യമാകുന്ന തരത്തിലാണ് ഡോട്ട് മൊബി പേജുകള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. അതിനാല്‍ത്തന്നെ എവിടെയിരുന്നും ഒണ്‍ഇന്ത്യ വാര്‍ത്തകള്‍ വായിയ്‌ക്കാന്‍ ഇത് വായനക്കാര്‍ക്ക് സൗകര്യം നല്‍കുന്നു.
ുന്നേറുന്ന മൊബൈല്‍ സാങ്കേതികതയെക്കുറിച്ച് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസിന്റെ സിഇഒ ബി.ജി മഹേഷ് പറയുന്നു- ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ വിവരങ്ങള്‍ ലഭിക്കത്തക്കരീതിയിലുള്ള വിപ്ലവമാണ് മൊബൈല്‍ ഫോണ്‍ സാങ്കേതികതയില്‍ സംഭവിയ്‌ക്കുന്നത്.
ട്രായ്‌യുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊബൈല്‍ ഇപയോക്താക്കളില്‍ അഞ്ചില്‍ ഒരാള്‍ എന്ന നിലയില്‍ സെല്‍ ഫോണ്‍ വഴിയാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.
കമ്പ്യൂട്ടര്‍ വഴിയായാലും മൊബൈല്‍ ഫോണ്‍ വഴിയായാലും ആവശ്യക്കാര്‍ക്ക് സാങ്കേതികത പ്രശ്‌നമാകാത്ത തരത്തില്‍ വിവരങ്ങള്‍ അറിയാനുള്ള സ്വാതന്ത്ര്യം നല്‍കുകയെന്നതാണ് ഒണ്‍ഇന്ത്യയുടെ ലക്ഷ്യം.
മൊബൈലില്‍ ദാറ്റ്‌സ് മലയാളം പേജുകള്‍ കിട്ടുന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications