കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാംഭാര്യയെ പുകഴ്‌ത്തിയ ഭര്‍ത്താവിന്റെ ലിംഗം ഛേദിച്ചു

  • By Staff
Google Oneindia Malayalam News

ക്വാലാലംപൂര്‍: രണ്ടാംഭാര്യയുടെ ലൈംഗികശേഷിയെക്കുറിച്ച്‌ വര്‍ണ്ണന നടത്തിയ ഭര്‍ത്താവിന്റെ ലിംഗം ആദ്യ ഭാര്യ ഛേദിച്ചു.

കറിക്കത്തിയുപയോഗിച്ചാണ്‌ നാല്‍പ്പത്തിമൂന്നുകാരനായ ഇന്തോനീഷ്യക്കാരന്റെ ലിംഗം ഭാര്യ ഛേദിച്ചത്‌. ഒരുമിച്ച്‌ കിടക്കുമ്പോഴാണത്രേ ഭര്‍ത്താവ്‌ തന്റെ രണ്ടാമത്തെ ഭാര്യയുടെ കഴിവുകളെക്കുറിച്ച്‌ ഇവരോട്‌ സംസാരിച്ചത്‌.

ഇതില്‍ പ്രകോപിതയായ ഒന്നാം ഭാര്യ കത്തികൊണ്ട്‌ ലിംഗം ഛേദിയ്‌ക്കുകയായിരുന്നുവെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. അപകടം പറ്റിയ ഉടന്‍തന്നെ ഭര്‍ത്താവ്‌ തന്റെ മോട്ടോര്‍സൈക്കിളില്‍ ആശുപത്രിയിലെത്തി ചികിത്സയ്‌ക്ക്‌ വിധേയനായി.

ലിംഗം പൂര്‍വ്വാവസ്ഥയിലാക്കാനായി ഡോക്ടര്‍മാര്‍ക്ക്‌ പതിനൊന്ന്‌ തുന്നുകള്‍ ഇടേണ്ടിവന്നു. ചികിത്സയ്‌ക്ക്‌ ശേഷം ഭര്‍ത്താവ്‌ കാര്യം പൊലീസില്‍ അറിയിച്ചു.

മാരകായുധം കൊണ്ട്‌ ആക്രമിച്ചുവെന്നാരോപിച്ച്‌ പൊലീസ്‌ ഒന്നാം ഭാര്യയെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഈ കേസില്‍ ഇവര്‍ക്ക്‌ മൂന്നുവര്‍ഷത്തെ ജയില്‍ വാസവും പിഴയും കിട്ടാന്‍ സാധ്യതയുണ്ടെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X