കോയമ്പത്തൂര്‍ സ്‌ഫോടനം: 8 പേര്‍ നിരപരാധികള്‍
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മദനി ഉള്‍പ്പെടെ എട്ട് പേര്‍ നിരപരാധികളാണെന്ന് കോടതി വിധിച്ചു.
ഇതില്‍ മദനിയുള്‍പ്പെടെ നാലുപേര്‍ മലയാളികളാണ്. കൂടാതെ പത്തുപ്രതികളെ ഏഴ് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിട്ടുണ്ട്. വിചാരണത്തടവുകാരായി കഴിഞ്ഞ കാലയളവ് കൂടാതെയാണ് ഇവര്‍ ശിക്ഷ അനുഭവിയ്‌ക്കേണ്ടത്.
136ാം പ്രതി മുഹമ്മദ് അഷ്‌റഫ്, 137ാം പ്രതി സുബൈര്‍, 141ാം പ്രതി ആര്‍മി രാജു എന്നിവരാണ് വെറുതെവിട്ട മലയാളികള്‍. കേസിലെ വിധിപ്രഖ്യാപനം തുടങ്ങിയത് വെള്ളിയാഴ്‌ചയാണ്.
കേസില്‍ ഉല്‍പ്പെട്ട 166 പ്രതികളില്‍ 138 പേര്‍ കുറ്റവാളികാളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റവാളികളെന്ന് കണ്ടെത്തിയ എഴുപത് പേര്‍ക്ക് ലഭിക്കാവുന്ന ശിക്ഷ വിചാരണത്തടവ് കാലാവധിയേക്കാള്‍ കൂടുതലാകുമെന്നതിനാല്‍ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.
ജാമ്യത്തില്‍ വിട്ടയച്ചവരോടും കുറ്റവിമുക്തരാക്കപ്പെട്ടവരോടും ശനിയാഴ്‌ച ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications