ജീവിക്കാന്‍ മികച്ചത് ദില്ലി നഗരം
മുംബൈ: ഇന്ത്യയിലെ നാല്‍പ്പത്തിയെട്ട് നഗരങ്ങളില്‍ ജീവിയ്‌ക്കാന്‍ ഏറ്റവും മികച്ച നഗരം ദില്ലിയാണെന്ന് പഠന റിപ്പോര്‍ട്ട്.
റോഡ്, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ 57 മാനദണ്ഡങ്ങള്‍ വെച്ചാണ് പഠനം നടത്തിയത്. ഗ്രെയ്‌റ്റര്‍ മുംബൈയെ പന്തള്ളിയാണ് ദില്ലി മുന്നിലെത്തിയത്.
കുറഞ്ഞ ജനസംഖ്യാ നിരക്കും ഉയര്‍ന്ന വ്യക്തിഗത വരുമാനവുമാണ് മുബൈയ്‌ക്ക് മുന്നിലെത്താന്‍ ദില്ലിയെ സഹായിച്ചത്. പ്രമുഖ ഏജന്‍സിയായ ഏണസ്റ്റ് ആന്റ് യങ്ങ് എന്ന കമ്പനിയാണ് സര്‍വ്വെ നടത്തിയത്.
രാജ്യത്ത് കൂടുതല്‍ നിക്ഷേപശീലവും കുറഞ്ഞ കടബാധ്യതയും ദില്ലിയിലാണ് കണ്ടെത്തിയത്. ബിസിനസ് അനുകൂല പരിസ്ഥിതിയിലും ദില്ലി മറ്റുനഗരങ്ങളെ പിന്നിലാക്കി.
കൂടുതല്‍ തൊഴിലാളികള്‍, കൂടുതല്‍ മാനേജ്‌മെന്റ് ബിരുദധാരികള്‍, ട്രേഡ് ആന്റ് സര്‍വ്വീസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം, മറ്റ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എന്നിവയും ദില്ലിയ്‌ക്ക് അനുകൂലഘടകങ്ങളാണ്.
ഫിക്കി സംഘടിപ്പിച്ച റിയല്‍ എസ്റ്റേറ്റ് ഉച്ചകോടിയില്‍ മന്ത്രി ജയ്‌പാല്‍ റെഡ്ഡിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.












Click it and Unblock the Notifications