Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്പരം ആരോപണങ്ങളുന്നയിച്ച് സ്വാമിയും ജോസഫും രംഗത്ത്

തൊടുപുഴ: കേരള കോണ്‍ഗ്രസ്‌-ജെ ചെയര്‍മാന്‍ പി.ജെ ജോസഫും പത്തനംതിട്ട കലക്ടര്‍ രാജു നാരായണ സ്വാമിയും പരസ്പരം പരസ്യ ആരോപണങ്ങളുമായി രംഗത്ത്.

രാജു നാരായണസ്വാമി ഇടുക്കിയില്‍ നിന്ന്‌ സ്ഥലം മാറ്റം വേണമെന്ന്‌ പറഞ്ഞ്‌ തന്റെ കാലു പിടിച്ചുവെന്നാണ് ജോസഫ് പറയുന്നത്.

ജോസഫ്‌ അഴിമതിക്കാരനാണെന്നും നായനാര്‍ സര്‍ക്കാരിന്റെ കാലത്ത്‌ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അദ്ദേഹം നടത്തിയ അഴിമതികള്‍ തനിക്ക്‌ നേരിട്ടറിയാമെന്നും രാജുനാരായണസ്വാമി ആരോപിച്ചു.

ഇടുക്കി കലക്ടറായിരിക്കെ രാജുനാരായണ സ്വാമി തന്നോട്‌ സ്ഥലം മാറ്റം ആവശ്യപ്പെട്ടിരുന്നതായി കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജോസഫ് വെളിപ്പെടുത്തിയത്.

ആരോഗ്യപരമായ കാരണങ്ങളാലാണ്‌ മാറ്റം ആവശ്യപ്പെടുന്നതെന്ന്‌ സ്വാമി പറഞ്ഞിരുന്നു. കലക്ടറെന്ന നിലയില്‍ സ്വാമിയുടെ ഭരണപരമായ നടപടികളൊന്നും ഫലം കണ്ടിട്ടില്ല.

അദ്ദേഹത്തെ മാറ്റണമെന്ന്‌ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സര്‍ക്കാരാണ്‌ സ്ഥലം മാറ്റ തീരുമാനം കൈക്കൊണ്‌ ടതെന്നും ജോസഫ്‌ പറഞ്ഞു. തെറ്റു പറ്റിയാല്‍ തിരുത്തുന്ന ആളാണ്‌ മുഖ്യമന്ത്രി. അത്തരമൊരു തിരുത്താണ്‌ അദ്ദേഹം ഇക്കാര്യത്തില്‍ സ്വീകരിച്ചത്‌- ജോസഫ് വ്യക്തമാക്കി.

അതേസമയം തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന്‌ രാജുനാരായണ സ്വാമി പറഞ്ഞു. താന്‍ ജോസഫിനോട്‌ സ്ഥലം മാറ്റം ആവശ്യപ്പെട്ടിട്ടില്ല. പി.ജെ ജോസഫ്‌ മന്ത്രിയായിരുന്ന കാലത്ത്‌ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്‌.

അന്ന്‌ അദ്ദേഹം നടത്തിയ അഴിമതികള്‍ നേരിട്ടു ബോധ്യപ്പെട്ടതാണ്‌. അഴിമതിക്കാരെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും.

പി.ജെ ജോസഫ്‌ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പ്ലസ്‌ ടു രംഗത്ത്‌ നടന്ന അഴിമതി സംബന്ധിച്ചുള്ള വിവരങ്ങള്‍ എനിയ്ക്ക് നേരിട്ടറിയാം- അദ്ദേഹം ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+