ഉമ്മന്‍ചാണ്ടി വിവിഐപിയെന്ന് ദേശാഭിമാനി
തിരുവനന്തപുരം :
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കിളിരൂര്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍ നടത്തിയ നീക്കങ്ങള്‍ അക്കമിട്ടു നിരത്തുന്ന പത്രം ഒന്നിലധികം വിഐപിമാര്‍ കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടുവെന്നും ആരോപിക്കുന്നു. കിളിരൂരും വിഐപിയും എന്ന പേരില്‍ ദേശാഭിമാനി പ്രസിദ്ധീകരിക്കുന്ന ഉമ്മന്‍ചാണ്ടിയെ നിശിതമായി വിമര്‍ശിക്കുന്നത്.
കിളിരൂരിലെ വിഐപി പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് കഴിഞ്ഞ ദിവസം ദേശാഭിമാനി ആരോപിച്ചിരുന്നു.
കിളിരൂര്‍ കേസില്‍ ഉള്‍പ്പെട്ട പ്രമുഖരെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി പലതവണ കോട്ടയം സന്ദര്‍ശിച്ചെന്നാണ് ആരോപണം. 2004 സെപ്തംബര്‍ 29ന് തിരുവല്ലയില്‍ ഉമ്മന്‍ചാണ്ടിയും അന്നത്തെ ഡിജിപി ഹോര്‍മിസ് തരകനും പങ്കെടുത്ത അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് കേസ് ഡയറി തിരുത്തിയതത്രേ.
കിളിരൂര്‍ കേസന്വേഷണത്തില്‍ പലതവണ ഹൈക്കോടതി പ്രകടിപ്പിച്ച അതൃപ്തിയും പരമ്പരയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications