കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ ദൗത്യം: പുതിയ ഉദ്യോഗസ്ഥനെ തിരയുന്നു

  • By Super
Google Oneindia Malayalam News

ഇടുക്കി: മൂന്നാര്‍ ദൗത്യ സംഘത്തിന്റെ പ്രത്യേക ഉദ്യോഗസ്ഥ സ്ഥാനത്തുനിന്നും വി.എം ഗോപാലമേനോനെയും മാറ്റിയേയ്‌ക്കുമെന്ന്‌ സൂചന.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും മൂന്നാര്‍ ദൗത്യം ഊര്‍ജ്ജിതപ്പെടുത്തുന്നതിനും നിയോഗിക്കപ്പെട്ട പുതിയ ദൗത്യസംഘത്തെ അയ്‌ക്കാനാണ്‌ റവന്യൂ വകുപ്പ്‌ പദ്ധതിയിടുന്നത്‌.

മുഖ്യമന്ത്രി കൈവിട്ടതിനെത്തുടര്‍ന്ന്‌ മൂന്നാര്‍ ദൗത്യത്തിന്റെ ചുമതലയേറ്റെടുത്ത റവന്യൂ വകുപ്പാണ്‌ ദൗത്യസംഘത്തില്‍ മാറ്റം വരുത്താന്‍ നേതൃത്വം നല്‍കുന്നത്‌.

എന്നാല്‍ റവന്യൂ വകുപ്പ്‌ ചുമതലയേറ്റെടുത്തതില്‍പ്പിന്നെ മൂന്നാര്‍ ദൗത്യത്തിന്‌ നേരെയുയര്‍ന്ന വിവാദങ്ങള്‍ നിലച്ചിട്ടില്ല. ദൗത്യസംഘം അട്ടിമറിച്ചതിന്റെ പാപഭാരം തങ്ങളുടെമേല്‍ വന്നുവീഴുമെന്ന്‌ സിപിഐയ്‌ക്കു ഭയവുമുണ്ട്‌.

അടുത്തകാലത്തായി ഉണ്ടായ സംഭവവികാസങ്ങള്‍ പ്രതിഛായയ്‌ക്കു മങ്ങലേല്‍പ്പിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നുകൂടിയാണ്‌ മൂന്നാര്‍ ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന്‌ റവന്യൂ വകുപ്പ്‌ ശ്രമിയ്‌ക്കുന്നത്‌. ഇതിനായാണ്‌ ഗോപാലമേനോനെ നിയമിച്ചത്‌.

എന്നാല്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ സംതൃപ്‌തരല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രവര്‍ത്തനം ഏതാനും യോഗങ്ങളിലും സര്‍വ്വേകളിലും ചുരുങ്ങി. ആദ്യസംഘം ആലോചനയില്ലാതെ എടുത്തുചാടിയെന്നായിരുന്നു ആരോപണമെങ്കില്‍ രണ്ടാം സംഘമാകട്ടെ മുന്നോട്ടു പോകാന്‍തന്നെ മടിയ്‌ക്കുകയാണുണ്ടായത്‌.

ഇതിനിടെ ജില്ലാകളക്ടര്‍ സ്ഥാനത്തുനിന്നും രാജുനാരായണസ്വാമിയെക്കൂടി മാറ്റിയതോടെ മാറ്റിയതോടെ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിച്ചു.

സിപിഎമ്മിലെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ നേരത്തെയുള്ള ഉദ്യോഗസ്ഥന്‍ സുരേഷ്‌ കുമാറിനെയും പിന്‍വലിച്ചിരുന്നു. മകന്റെ പഠനത്തിനായി വിദേശത്തേയ്‌ക്കുപോയ ഐജി ഋഷിരാജ്‌ സിംഗ്‌ തിരിച്ചെത്തിയാലും തസ്‌തിക ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്നാണ്‌ സൂചന. ഈ സാഹചര്യത്തിലാണ്‌ ആരോപണങ്ങളില്‍ നിന്നും രക്ഷനേടാനായി പുതിയ പ്രത്യേക ഉദ്യോഗസ്ഥനെ തിരയുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X